ദാനശീലരായ സമ്പന്നരിൽ ഏക മലയാളിയായി യൂസഫലി; മുന്നിൽ അംബാനി

yussufali-10-02
SHARE

രാജ്യത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിൽ ഏറ്റവുമധികം സംഭാവന ചെയ്യുന്നത് മുകേഷ് അംബാനിയെന്ന് റിപ്പോർട്ട്. ഹുറൂൺ റിപ്പോർട്ട്സ് ആണ് കണക്കുകൾ പുറത്തുവിട്ടത്. 39 പേരാണ് മൊത്തം പട്ടികയിലുള്ളത്. 

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് പട്ടികയിൽ ഇടംപിടിച്ച ഏക മലയാളി. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് യൂസഫലി. 2017 ഒക്ടോബർ ഒന്നിനും 2018 സെപ്റ്റംബർ 30നും ഇടയിൽ നൽകിയ സംഭാവനയാണ് പരിഗണിച്ചിരിക്കുന്നത്. കേരളത്തിലെ പ്രളയദുരിതാശ്വാസ്ത്തിനടക്കം യൂസഫലി നൽകിയിരിക്കുന്ന സംഭാവന 70 കോടി രൂപയാണ്. കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടിയിലധികമാണ് ഇദ്ദേഹം സംഭാവന ചെയ്തത്. ഇന്ത്യയിലുണ്ടായ മറ്റ് പ്രകൃതിദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് റാങ്കിങ്. ടിക്കറ്റെടുക്കാൻ കഴിയാതെ നാട്ടിലേക്ക് പോകാൻ വിഷമിക്കുന്ന നിരവധി പ്രവാസികൾക്കും ഇദ്ദേഹം ഒരു തണലാണെന്ന് ഹുറൂൺ റിസർച്ചിൻ്റെ ചീഫ് റിസർച്ചറും മാനേജിംഗ് ഡയറക്ടറുമായ അനസ് റഹ്മാൻ ജുനൈദ് അഭിപ്രായപ്പെട്ടു.

437 കോടി രൂപയാണ് മുകേഷ് അംബാനി നൽകിയിട്ടുള്ളത്. 200 കോടി രൂപ സംഭാവന നൽകിയ പിരമൽ ഗ്രൂപ്പിലെ അജയ് പിരമലാണ് രണ്ടാം സ്ഥാനത്ത്. 113 കോടി രൂപ നൽകിയ വിപ്രോ ഗ്രൂപ്പിന്റെ അസിം പ്രേംജി മൂന്നാം സ്ഥാനത്തും 96 കോടി രൂപ ചെലവഴിച്ച ഗോദ്രേജ് ഗ്രൂപ്പിന്റെ ആദി ഗോദ്രേജ് നാലാം സ്ഥാനത്തുമുണ്ട്. 30 കോടി രൂപ നൽകിയ ഗൗതം അദാനിയാണ് 10–ാം സ്ഥാനത്ത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.