കയ്യിൽ മാർബിൾ കഷ്ണം; മഞ്ഞുവീഴ്ചയെ കുറിച്ച് വാചാലയായി കുട്ടി റിപ്പോർട്ടർ; വിഡിയോ

kashmir-girl-reporting
SHARE

കയ്യിൽ കിട്ടിയ ചെറിയ മാർബിൾ കഷ്ണം മൈക്കായി കരുതി ഇൗ മിടുക്കി റിപ്പോർട്ട് ചെയ്തത് കശ്മീരിലെ മഞ്ഞുവീഴ്ചയെ പറ്റിയാണ്. ഷോപ്പിയാൻ പ്രദേശത്ത് നിന്നുകൊണ്ടാണ് മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ റിപ്പോർട്ടറായി അഭിനയിച്ചത്. എന്നാൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് വൈറലായി. മുതിർന്ന മാധ്യമപ്രവർത്തകരടക്കം ഇൗ മിടുക്കിയെ അഭിനന്ദിച്ച് രംഗത്തെത്തി.

കുട്ടി റിപ്പോർട്ടറുട കയ്യിൽ മാർബിൾ കഷ്ണമാണെങ്കിലും അവളുടെ റിപ്പോർട്ടിങ്ങിന്റെ നിലവാരമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തകരായ ഫഹദ് ഷായും ബർഖ ദത്തും ഇൗ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു. 

MORE IN SPOTLIGHT
SHOW MORE