ഗള്‍ഫിലുള്ള അച്ഛന്‍ പൊടുന്നനെ വീട്ടില്‍; ഈ മക്കളുടെ സ്നേഹം കണ്ണുനിറക്കും: വിഡിയോ

father-love-viral-video
SHARE

അച്ഛനോടുള്ള ഇൗ മക്കളുടെ സ്നേഹം കണ്ട് കൊതിതീരാതെ ആവർത്തിച്ച് കാണുകയാണ് സൈബർ ലോകം. പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടലുകൾക്കിടിയിൽ ലഭിക്കുന്ന കുളിരുള്ള മഴയാണ് ഇത്തരം വിഡിയോകളെന്ന് കുറിച്ച് പ്രവാസികളും ഇത് ഷെയർ ചെയ്യുകയാണ്. അവിചാരിതമായി വീട്ടിലേക്ക് കടന്നുവന്ന പ്രവാസിയായ അച്ഛനെ കണ്ട് അമ്പരന്ന് നിൽക്കുകയാണ് ഇൗ കുഞ്ഞുങ്ങൾ. എന്നാൽ ആദ്യമുള്ള അമ്പരപ്പിന് ശേഷം ഇളയകുട്ടിയുടെ പ്രതികരണമാണ് വിഡിയോയുടെ ഹൈലൈറ്റ്.

പാൽക്കുപ്പിയുമായി എത്തിയ ഇളയവൾക്ക് അച്ഛനെക്കണ്ട സന്തോഷത്തിൽ ചിരിയടക്കാനായില്ല. പാൽക്കുപ്പിയുമായി സെറ്റിയിൽക്കിടന്ന് ചിരിയോട് ചിരി. ഇടയ്ക്ക് ഒന്ന് അച്ഛനെ നോക്കും മുഖം പൊത്തി വീണ്ടും ചിരിക്കും. ഇങ്ങനെ പലകുറി ആവർത്തിച്ചു. പിന്നാലെ എത്തിയ മൂത്തമകനാകട്ടെ ഷോക്കേറ്റപോലെ ഒറ്റ നിൽപ്പാണ്. അവന്റെ അമ്പരപ്പ് മുഖത്ത് നിന്നും വ്യക്തം. കാരണം വായ തുറന്നിരിക്കുകയായിരുന്നു. ഒടുവിൽ രണ്ടാമത്തെ മകൾ വന്നതോടെ വിഡിയോ കൈമാക്സിലേക്ക് കടക്കുകയാണ്. അവൾ ഒാടിയെത്തി അച്ഛനെ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മകൾ കൊണ്ട് വരവേറ്റു. ഇൗ സ്നേഹവീടിനെ മലയാളി നെഞ്ചേറ്റുകയാണ്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.