വിമർശനങ്ങളെ കൂസാതെ റഹ്മാൻ; നിഖാബ് ധരിച്ച് ഖദീജ; മക്കളുടെ ചിത്രങ്ങൾ

rahman-daughter-09
SHARE

പൊതുവേദിയിൽ മുഖം മൂടുന്ന തരത്തിലുള്ള നിഖാബ് ധരിച്ച് മകളെത്തിയത് വിവാദമായതിന് പിന്നാലെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ച് എ ആർ റഹ്മാൻ. മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവരുടെ ചിത്രങ്ങളാണ് റഹ്മാൻ ആരാധകരുമായി പങ്കുവെച്ചത്. 

കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് മുഖം മറച്ചാണ് ഖദീജ ചിത്രങ്ങളിലുള്ളത്. നിരവധി പേരാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. 

ബോളിവുഡ് ചിത്രം സ്ലം ഡോഗ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖദീജയുടെ വസ്ത്രം ചർച്ചയായത്. കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകൾ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം. റഹ്മാന്റെ മകൾ ഇത്തരത്തിൽ യാഥാസ്ഥിതിക വേഷം ധരിക്കുമെന്ന് കരുതിയിരുന്നില്ല എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. 

rahman-twitter-09

പിന്നാലെ വിമർശകരുടെ വായടപ്പിച്ച് റഹ്മാൻ രംഗത്തെത്തിയിരുന്നു. ഭാര്യയും മക്കളും നിതാ അംബാനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രീഡം ടു ചോസ് എന്ന ഹാഷ്ടാഗിൽ റഹ്മാൻ ചിത്രം പങ്കുവെച്ചു. ഈ ചിത്രത്തിൽ ഭാര്യ സൈറ തല മാത്രമെ മറച്ചിട്ടുള്ളൂ. മറ്റൊരു മകൾ റഹീമ മതപരമായ യാതൊരു അടയാളങ്ങളും ഇല്ലാതെയാണ് വസ്ത്രം ധരിച്ചിട്ടുള്ളത്. ഈ ചിത്രത്തിലും ഖദീജ കണ്ണുകൾ മാത്രം വെളിയിൽ കാണുന്ന തരത്തിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.