ഗിയറിന് പകരം മുളവടികൊണ്ട് വണ്ടിയോടിച്ചു; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ: വിഡിയോ

school-bus-bamboo
SHARE

ഗിയർ കേടായി പകരം മുളവടി ഉപയോഗിച്ച് വാഹനമോടിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. രാജകുമാറെന്ന ഉത്തർപ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം ബസ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചതോടെയാണ് ഈ മുളവടി ഗിയറിന്റെ ചിത്രങ്ങൾ പറത്തായത്. കാറിടിച്ച ശേഷം ബസ് നിർത്താതെ പോയി. ബസിനെ പിന്തുടർന്നപ്പോഴാണ് കാർ ഉടമ ലിവറിന്റെ സ്ഥാനത്ത് മുളവടി കണ്ടത്. 

ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം കാര്‍ ഉടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് 279, 336 വകുപ്പുകള്‍ പ്രകാരം രാജ് കുമാറിനെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി മുള വടി ഉപയോഗിച്ചാണ് ഇയാൾ വണ്ടി ഓടിക്കുന്നത്. ഗിയർ ശരിയാക്കാൻ സമയം കിട്ടിയില്ലെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു. അപകടത്തിൽ ബസിൽ സഞ്ചരിച്ച കുട്ടികൾക്ക് അപകടം ഒന്നും സംഭവിച്ചില്ല. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.