വഴിയരികില്‍ കുടിവെള്ളം നല്‍കി ഒരു വീട്ടുകാര്‍; നന്‍മക്കാഴ്ചയ്ക്ക് നിറകയ്യടി

free-drinking-water
SHARE

ഗോസിപ്പുകളും അനാവശ്യ ചർച്ചകളും പരിഹാസ ശരങ്ങളും മാത്രമല്ല. നന്മയുള്ള ചില കാഴ്ചകളും സോഷ്യൽ മീഡിയയില്‍ ഇടംപിടിക്കാറുണ്ട്. അത്തരത്തിൽ സ്വാർത്ഥലാഭമില്ലാത്ത ഒരു സദ്പ്രവർത്തി കണ്ടാണ് ഇന്ന് സോഷ്യൽ മീ‍ഡിയ ഉറക്കമെഴുന്നേറ്റത്. സുൽത്താൻ ബത്തേരിയിൽ നിന്നുമാണ് ആ നന്മക്കാഴ്ച സോഷ്യൽ മീഡിയയിലേക്ക് എത്തിയിരിക്കുന്നത്. 

ഗവൺമെന്റ് ആശുപത്രിക്ക് സമീപമുള്ള ഒരു വീടിനു മുന്നിൽ വഴിയാത്രക്കാർക്കും രോഗികൾക്കും ദാഹമകറ്റാൻ കുടിവെള്ളം ഒരുക്കിയിരിക്കുന്നു. വീടിനു സമീപത്തെ അത്തിമരത്തോട് ബന്ധിപ്പിച്ചാണ് ഈ കുടിവെള്ള ടാങ്ക് പ്രവർത്തിക്കുന്നത്. ചൂടുള്ള വെള്ളമാണ് വഴിയാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. വെള്ളം തീരുന്ന മുറയ്ക്ക് വീട്ടുകാർ തന്നെ നിറയ്ക്കുകയും ചെയ്യും. എന്തായാലും നന്മയിൽ പൊതിഞ്ഞ ഈ പ്രവൃത്തിയെ ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.