ഫോൺ സമ്മാനം കിട്ടിയെന്ന് അറിയിപ്പ്, പണം അടച്ചു; കിട്ടിയത് ബെൽറ്റും പഴ്സും

parcel-mobile
SHARE

എടക്കര: മൊബൈൽ ഫോൺ സമ്മാനം ലഭിച്ചുവെന്ന അറിയിപ്പിനെ തുടർന്ന് പണം അടച്ച് പാഴ്സൽ വാങ്ങിയ ആൾക്കു ലഭിച്ചത് ബെൽറ്റും പഴ്സും. വഴിക്കടവിലെ ഹോട്ടൽ തൊഴിലാളിയായ ഷഹിൻഷയ്ക്കാണ് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടത്. രണ്ടാഴ്ച മുൻപാണ് മലയാളം സംസാരിക്കുന്ന യുവതി 12,000 രൂപ വിലവരുന്ന മൊബൈൽ‍ ഫോൺ സമ്മാനം ലഭിച്ച വിവരം ഫോണിൽ അറിയിച്ചത്. മണിമൂളി പോസ്റ്റ് ഓഫിസിൽ 3,600 രൂപ അടച്ചാണ് പഴ്സൽ വാങ്ങിയത്.

സമാനമായ രീതീയിൽ കെട്ടിടനിർമാണ തൊഴിലാളിയായ പൂക്കുന്നൻ ഉസ്മാന്റെയും പണം നഷ്ടപ്പെട്ടിട്ടുണ്ട്. വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ‍ ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് സൂചന ലഭിച്ചത്. മറ്റു പലർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പുറത്തുപറയാൻ മടിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന സൂചന

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.