'കൈ കെട്ടിയിടാമോ'; ടാറ്റൂ ചെയ്യുന്നതിനിടെ അലറിക്കരഞ്ഞ് പെൺകുട്ടി; വിഡിയോ

tattoo-viral-video-06
SHARE

ഏറെക്കാലമായി ടാറ്റൂ യുവാക്കൾക്കിടയിൽ ഒരു ട്രെൻഡായി മാറിയിട്ട്. പച്ച കുത്തുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.ഇതൊക്കെയാണെങ്കിലും ടാറ്റൂ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. 

കയ്യിൽ ടാറ്റൂ ചെയ്യുന്നതിനിടയിൽ അലറിക്കരയുന്ന യുവതിയുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നത്. 'പച്ചകുത്തുന്ന നിലവിളി കേട്ട് നാട്ടുകാർ ഓടിവരാത്തത് ഭാഗ്യം' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. 

പെൺകുട്ടിയുടെ നിലവിളിക്കിടയിൽ പച്ച കുത്തുന്നത് നിർത്തിവെക്കുന്നത് കാണാം. തുടർന്ന് അടുത്തുനിൽക്കുന്ന സുഹൃത്തുക്കളോടെ പെൺകുട്ടിയുടെ കൈ കെട്ടിയിടാമോ എന്ന് ടാറ്റൂ ആർട്ടിസ്റ്റ് ചോദിക്കുന്നുണ്ട്. 

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE