പുതിയ ദൗത്യത്തിലും ആശിഷിനെ മറക്കാതെ പ്രിയങ്ക; കുഞ്ഞുവീട്ടില്‍ വീണ്ടുമെത്തി

priyanka-asish
SHARE

പുതുതായി കിട്ടിയ രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾക്കിടയിലും ആശിഷിനെ മറക്കാതെ പ്രിയങ്ക. തിരക്കുകൾക്കിടയിൽ നിന്നും പതിവ് തെറ്റിക്കാതെ ആശിഷിനെ കാണാൻ ഡൽഹിയിലെ ഔറംഗബാദ് റോഡിലുള്ള ചെറിയ വീട്ടിലേക്ക് പ്രിയങ്കയെത്തി. നാലുവർഷമായി ഭിന്നശേഷിക്കാരനായ ആശിഷിന് വേണ്ട സാമ്പത്തികസഹായം ചെയ്യുന്നത് പ്രിയങ്കയാണ്. ആശിഷിന്റെ ചികിൽസയ്ക്ക് ആവശ്യമായ എല്ലാ സഹായവും കോൺഗ്രസിലെ ഈ പുതിയ നേതാവ് ചെയ്തുകൊടുക്കുന്നു. 

അതുമാത്രമല്ല, രണ്ടുമാസം കൂടുമ്പോൾ ആശിഷിനെ കാണാനായി പ്രിയങ്ക എത്താറുമുണ്ടെന്ന് ആശിഷിന്റെ പിതാവ് സുഭാഷ് യാദവ് പറഞ്ഞു.  ഇതുവരെയും മറ്റൊരു നേതാക്കളും ആശിഷിനെ കാണാനോ സഹായിക്കാനോ മുന്നോട്ട് വന്നിട്ടില്ല. പ്രിയങ്കയെപ്പോലെ തന്നെ രാഹുൽഗാന്ധിയും ആശിഷിന് വേണ്ടതെല്ലാം ചെയ്തുതരാറുണ്ട്. സ്വന്തം കുടുംബത്തെപ്പോലെയാണ് ഞങ്ങളെയും കാണുന്നത്, യാദവ് പറയുന്നു.

പ്രിയങ്കയെപ്പോലെ തന്നെ ആരും നോക്കാനില്ലാത്തവർക്ക് സഹായഹസ്തവുമായി രാഹുലും എത്താറുണ്ട്. അതിനുള്ള തെളിവാണ് നിർഭയ പെൺകുട്ടിയുടെ സഹോദരനെ പഠിപ്പിച്ചതും മാനസിക പിന്തുണ നൽകിയതും രാഹുൽ ഗാന്ധി മാത്രമാണെന്ന് പെൺകുട്ടിയുടെ പിതാവ് സാക്ഷ്യപ്പെടുത്തുന്നു. കുടുംബം ആകെ തകർന്നിരുന്ന സമയത്ത് രാഹുലാണ് എല്ലാ പിന്തുണയുമായി എത്തിയത്. മകനെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിച്ച് പൈലാറ്റാക്കാനുള്ള സാമ്പത്തിക സഹായം നൽകിയതും രാഹുലാണെന്ന് നിർഭയ പെൺകുട്ടിയുടെ അച്ഛൻ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.