അമ്മയും മകനും വീൽചെയറിൽ; ചികിത്സ വഴിമുട്ടി; കനിവ് തേടി ഫിറോസ് കുന്നംപറമ്പില്‍

afsal-firoz-new
SHARE

മൂന്ന് വർഷത്തോളമായി വീൽചെയറിൽ കഴിയുന്ന മുഹമ്മദ് അൻഫാസ് എന്ന എട്ടുവയസ്സുകാരനായി സഹായം അഭ്യർഥിച്ച് ഫിറോസ് കുന്നംപറമ്പിൽ. അരയ്ക്ക് താഴേക്ക് തളർന്നുപോകുന്ന ഗുരുതരമായ ജനിതക പ്രശ്നമാണ് അൻഫാസിന്. അൻഫാസിന്റെ ഉമ്മയുടെ അവസ്ഥയും വ്യത്യസ്തമല്ല. അരയ്ക്ക് താഴെ തളർന്ന് കട്ടിലിലൊതുങ്ങുകയാണ് ഈ വീട്ടമ്മയുടെയും ജീവിതം. 

മലപ്പുറം ജില്ലയിലെ കാപ്പിരിക്കാട് സ്വദേശിയാണ് അൻഫാസ്. സ്കൂളിൽ പോകാനോ കൂട്ടുകാർക്കൊപ്പം കളിക്കാനോ അൻഫാസിന് കഴിയില്ല. വീടിന് താങ്ങാകേണ്ട ഉമ്മയും കിടന്ന കിടപ്പിൽ തന്നെയാണ്. അൻഫാസിന്റെയും ഉമ്മയുടെയും ആരോഗ്യപ്രശ്നത്തെ ജനിതക വൈകല്യം എന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്. 

ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സക്കായി ഈ നിർധനകുടുംബം ഏറെ അലഞ്ഞെന്ന് ഫിറോസ് പറയുന്നു. ചികിത്സ വഴിമുട്ടിനിൽക്കുന്ന അവസ്ഥയിലാണ് ഇവർ സഹായമഭ്യർഥിക്കുന്നത്. 

വിഡിയോ:

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.