മുടി വിറ്റ് കാശാക്കിയില്ല; വൃത്തികെട്ട മനസ്സ്; വിമർശനങ്ങൾക്ക് ഭാഗ്യലക്ഷ്മിയുടെ രോഷമറുപടി

bhagyalekshmi-hair-new
SHARE

കഴിഞ്ഞ ദിവസമാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്തത്. ഇതിന് പിന്നാലെ നിരവധി പേർ ഭാഗ്യലക്ഷ്മിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. 

ലോക കാന്‍സര്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഭാഗ്യലക്ഷ്മി മുടി മുറിച്ചത്. ഇതിന്റെ ചിത്രങ്ങളും താരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. മുടികൊണ്ട് കാന്‍സര്‍രോഗിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണെന്നുമായിരുന്നു പ്രധാന ആരോപണം. 

കാന്‍സര്‍ രോഗികളോട് ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നും മുടി വിറ്റ് കാശാക്കിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ..എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട എന്നാണ് യുവതിയുടെ പോസ്റ്റിന് ഭാഗ്യലക്ഷ്മിയുടെ മറുപടി

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം

കാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്കുകയാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ..എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട. ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാന്‍ മുടി വിറ്റ് കാശാക്കിയിട്ടുമില്ല. ...

മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തിയും ഞാനല്ല. അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം...അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.