കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കി 'പെരുമഴ' പുസ്തകം

flood-book
SHARE

കേരളത്തിലുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ യുവ എഴുത്തുകാരി ഗായത്രി ബാഷി കുട്ടികള്‍ക്കായി ഒരുക്കിയ പുസ്തകമാണ് പെരുമഴ. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ദൗത്യം കൂടി പുസ്തകത്തിലൂടെ എഴുത്തുകാരി മുന്നോട്ട് വെക്കുന്നു.  

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി ഒമ്പതു ഭാഷകളിലാണ് ചിത്രപുസ്തകം തയ്യാറാക്കിയത്. കുട്ടികളുമായി ഏറ്റവുമെളുപ്പത്തില്‍ സംവദിക്കാനുള്ള മാര്‍ഗമായാണ് ചിത്രങ്ങളിലൂടെ കഥ പറയുന്നത്. ഗുണപാഠങ്ങള്‍ കുഞ്ഞുമനസുകളില്‍ ആഴത്തില്‍ പതിയുകയാണ് ലക്ഷ്യം. യു.എസില്‍ നിന്നുകൊണ്ട് മൂന്ന് വയസുള്ള മകനോട് കേരളത്തിലെ പ്രളയത്തെ കുറിച്ച് പറഞ്ഞെന്നും അപ്പോഴവനിലുണ്ടായ ആകാംക്ഷയാണ് പുസ്തകത്തിലേക്ക് നയിച്ചതെന്നും എഴുത്തുകാരി ഗായത്രി ബാഷി പറയുന്നു. 

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൂലിക ബുക്സാണ് പ്രസാധകര്‍. ടി.ആര്‍.രാജേഷാണ് പുസ്തകത്തിന്‍റെ ഇലസ്ട്രേഷന്‍. നാല് വര്‍ഷം മുമ്പ് പുറത്തിറക്കിയ "മീനുവും അവളുടെ തലമുടിയും" എന്ന ഗായത്രി ബാഷിയുടെ ആദ്യ പുസ്തകത്തിനും വലിയ സ്വീകാര്യത കിട്ടിയിരുന്നു.

MORE IN SPOTLIGHT
SHOW MORE