ഉപ്പൂപ്പാക്ക് രാജ്യസ്നേഹം ചൊല്ലിക്കൊടുത്ത് കുഞ്ഞ്; ഒടുവിൽ ജയ് വിളി; വിഡിയോ

cute-baby-video
SHARE

‘ഇതുപോലെ വ്യക്തമായി പറയണം. ഉപ്പൂപ്പയ്ക്ക് അറിയില്ലെങ്കിൽ പറയുന്നത് േകട്ട് ഏറ്റു ചൊല്ലിയാലും മതി..’ സ്നേഹത്തിന്റെ എല്ലാ കുറുമ്പുകളും ഒളിപ്പിച്ച് ഇൗ കുഞ്ഞ് ഉപ്പൂപ്പയ്ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തപ്പോൾ സോഷ്യൽ ലോകവും അത് ഏറ്റുചൊല്ലുകയാണ്. ‘ഇന്ത്യ എന്റെ രാജ്യമാണ്..എല്ലാ ഇന്ത്യക്കാരും എന്റെ..’ എന്നിങ്ങനെ വിശദമായി ചൊല്ലിക്കൊടുക്കുകയാണ് ഇൗ മിടുക്കി. ഇടയ്ക്ക് മറന്നുപോയപ്പോൾ സംശയം തീർക്കുന്ന കുറുമ്പത്തിയെയും വിഡിയോയിൽ കാണാം. സ്നേഹത്തോടെ അവൾ ചൊല്ലിത്തന്നതെല്ലാം ഉപ്പൂപ്പയും ഏറ്റുചൊല്ലുകയാണ്. ഒടുവിൽ രാജ്യത്തിന് ജയ് വിളിച്ചാണ് കുഞ്ഞ് ഉപ്പൂപ്പാനെ പോകാൻ അനുവദിച്ചത്. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE