സദ്യക്കൊപ്പം 100 രൂപയും; പോകാഞ്ഞത് നഷ്ടമായെന്ന് സോഷ്യൽ ലോകം; വിഡിയോ

cash-as-gift
SHARE

ഷഷ്ഠിപൂർത്തിക്ക് അഘോഷത്തിന് എത്തിയവർക്ക് 100 രൂപയുടെ നോ‌‌‌ട്ട് നൽകിയ വീട്ടമ്മയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. തൃശൂർ കൊടകര മ​റ്റത്തൂർ കൈമുക്ക് മനയിലെ നാരയണൻ നമ്പൂതിരിയുടെ  ഷഷ്ഠിപൂർത്തി ആഘോഷത്തിലാണ് അതിഥികൾക്കെല്ലാം പണം നൽകിയത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അതിഥികൾക്ക് 100 രൂപ വീതമാണ് നൽകിയത്. 

മൂന്ന് ദിവസങ്ങളിലായി ഗംഭീര ച‌‌ടങ്ങുളോടെയാണ് നാരായണൻ നമ്പൂതിരിയുടെ ഷഷ്ഠിപൂർത്തി ആഘോഷങ്ങൾ ന‌ടന്നത്. നിരവധി സിനിമാതാരങ്ങളും  ചടങ്ങിൽ പങ്കെടുത്തിരുന്നു. അതേസമയം ഈ ആഘോഷത്തിന് പോകാഞ്ഞത് നഷ്ടമായി പോയിയെന്ന് സോഷ്യൽ മിഡിയിലെ കമന്റുകൾ.

സോമയാഗം, അതിരാത്രം തുടങ്ങിയ യജ്ഞങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചുട്ടുള്ളയാളാണ് നാരായണൻ നമ്പൂതിരി. ജ്യോതിഷ പണ്ഡിതൻ കൂടിയായ ഇദ്ദേഹത്തിന് നിരവധി ശിഷ്യന്മാരുണ്ട്. സ്പോൺസർമാരാണ് അതിഥികൾക്കായി ഈ സമ്മാനം കരുതിവച്ചത്. 

MORE IN SPOTLIGHT
SHOW MORE