തിരുനാള്‍ ആഘോഷം വെട്ടിചുരുക്കി; ആ തുകക്ക് മൂന്നു വീടുകള്‍; മാതൃക

church-houses
SHARE

തിരുനാള്‍ ആഘോഷം വെട്ടിചുരുക്കി ആ തുക ഉപയോഗിച്ച് മൂന്നു വീടുകള്‍ പണിത് തൃശൂര്‍ വലപ്പാട് സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വിശ്വാസികള്‍ മാതൃകകാട്ടി. പ്രളയത്തില്‍ തകര്‍ന്ന മൂന്നു കുടുംബങ്ങള്‍ക്കാണ് ഈ സഹായം തുണയായത്.

വലപ്പാട് സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ രണ്ടു ചെറിയ തിരുനാളുകളുടെ ചെലവുകള്‍ വെട്ടിചുരുക്കി. പതിനഞ്ചു ലക്ഷം രൂപ സ്വരൂപിച്ചു. ഈ തുക ഉപയോഗിച്ച് രണ്ടു വീടുകള്‍ പണിതു. ഒരു വീടിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. പതിനെട്ടു ദേശങ്ങള്‍ ബാന്‍ഡ് സെറ്റ് ഒഴിവാക്കി. പ്രളയത്തില്‍ വീടു തകര്‍ന്ന് കണ്ണീരിലായ കുടുംബങ്ങള്‍ക്ക് ഈ സഹായം ആശ്വാസമായി. 

പ്രളയ സമയത്ത് ചാലക്കുടി മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ വലപ്പാട് ബീച്ചിലെ മല്‍സ്യതൊഴിലാളികള്‍ക്കു സാമ്പത്തിക സഹായം നല്‍കിയിരുന്നു. തിരുനാള്‍ ആഘോഷത്തിന്‍റെ പേരിലുള്ള അത്യാഡംബര ആഘോഷങ്ങള്‍ മാറ്റിവയ്ക്കാന്‍ എല്ലാവരും ഒന്നിച്ചു തീരുമാനമെടുത്തതാണ് മാതൃകയായത്.

MORE IN SPOTLIGHT
SHOW MORE