ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം..’; ഇമ്പമുള്ള ശബ്ദത്തില്‍ മൂന്ന് വയസുകാരി: വിഡിയോ

viaga
SHARE

യേശുദാസ് പാടി അനശ്വരമാക്കിയ ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ പാടി വൈറലാക്കി മൂന്നുവയസുകാരി. വൈഗ എന്നകുട്ടിയാണ് മനോഹരമായി ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടും ഒപ്പം കളികളുമായാണ്  കുട്ടിയാലാപനം. പാട്ടിന്‍റെ വരികളുടെ അര്‍ത്ഥം അറിയാതെ പാടുന്ന കുഞ്ഞുഗായികയുടെ ആലാപന മാധുരിയെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. 

കറിക്കരിയുമ്പോഴും തുണിയലക്കുമ്പോഴുെമല്ലാം പാടുന്ന പാട്ടുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെ വേഗം പടർന്നുപിടിക്കാറുണ്ട്. പലർക്കും നല്ല നല്ല അവസരങ്ങളും ഇതിലൂടെ ലഭിക്കാറുണ്ട്. കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാന്റീനിൽ ജീവനക്കാരിയാണ് അമ്പിളി പാടിയ കനകനിലാവേ തുയിലുണരൂ എന്നഗാനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

MORE IN SPOTLIGHT
SHOW MORE