കടിച്ചപ്പോൾ കേക്ക് പൊട്ടിയില്ല; കയ്യീന്നു പോയപ്പോൾ സെൽഫ് ട്രോളാക്കി വീട്ടമ്മ: വിഡിയോ

cake-baking2
SHARE

സെൽഫ് ട്രോളടിച്ച് സോഷ്യൽ മീഡിയയുടെ താരമായി ഒരു വീട്ടമ്മ. ആറ്റുനോറ്റിരുന്ന് ആദ്യമായി ഒരു കേക്ക് ഉണ്ടാക്കിയതാണ് ഇൗ വീട്ടമ്മ. ഹൃദയത്തിന്റെ രൂപത്തിൽ മനോഹരമായി തന്നെ ആ പലഹാരം പിറവിയെടുത്തു. പക്ഷേ കഴിക്കാനെടുത്തപ്പോഴാണ് ട്വിസ്റ്റ്. കടിച്ചാലും ഇടിച്ചാലും മുറിച്ചാലും ഏൽക്കാത്ത കരിങ്കല്ല് രൂപത്തിലിരിക്കുകയാണ് ഈ വൈറൽ കേക്ക്.

സംഭവം കയ്യീന്നു പോയെന്നു മനസിലാക്കുമ്പോഴും അതിന്റെ പേരിൽ വലിയ ന്യായീകരണം നടത്താനൊന്നും നമ്മുടെ കഥാനായിക പോയില്ല. പറ്റിയ അബദ്ധം വളരെ സരസമായി സോഷ്യൽ മീഡിയക്കു മുന്നിലേക്ക് വച്ചു. എന്തായാലും സോഷ്യൽ മീഡിയയിലെ വെറൈറ്റി വിശേഷങ്ങളുടെ കൂട്ടത്തിലേക്കാണ് ഈ സെൽഫ് ട്രോളിന്റേയും പോക്ക്. സംഭവം വിശദീകരിക്കുമ്പോൾ വീട്ടമ്മയ്ക്കും വീട്ടിലുള്ളവർക്കും ചിരിയടക്കാനായില്ല. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.