പശുക്കുട്ടിയെ രക്ഷിക്കാൻ ലോറി ഡ്രൈവറുടെ സാഹസം; വൻദുരന്തം ഒഴിവായി; വിഡിയോ

lorry-cow-accident
SHARE

റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച പശുക്കുട്ടിയെ രക്ഷിക്കാൻ ലോറി ഡ്രൈവർ കാണിച്ച സാഹസം സോഷ്യൽ ലോകത്തും വൈറലാവുകയാണ്. തിരക്കൊഴിഞ്ഞ റോഡ് സാവധാനം മുറിച്ചുകടക്കുകയായിരുന്നു പശുക്കുട്ടി. എന്നാൽ ദുരെ നിന്ന് വേഗത്തിലെത്തിയ ടാങ്കർ ലോറി പശുവിനെ കണ്ടതോടെ ഡ്രൈവർ സഡൻ ബ്രേക്കിടുകയായിരുന്നു. പശുക്കുട്ടി അപ്പോഴേക്കും ഒാടി മാറിയെങ്കിലും ടാങ്കർ ലോറി റോഡിൽ കറങ്ങി നിന്നു. ലോറി മറിയാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. ഡ്രൈവറുടെ മിടുക്കിനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE