‘ടാ കിടന്ന് ഉറങ്ങെടാ...’; പാപ്പാന്‍ പറഞ്ഞ് നാവെടുത്തില്ല; ഉറക്കത്തിലേക്ക് കൊമ്പന്‍‌: വിഡിയോ

elephant-sleep-video
SHARE

‘ടാ ഉറങ്ങിക്കോ..ദേ ആനക്കുട്ടി കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ..ഉറങ്ങിക്കോ..’ കുഞ്ഞിനെ ഉറക്കുന്നതിനെക്കാൾ നിസാരമായി ആനയെ ഉറക്കുകയാണ് ഇൗ പാപ്പാൻ. അവർക്ക് ഭാഷയുടെ അതിർവരമ്പുകളില്ല. പാപ്പാന്റെ നിർദേശങ്ങൾ അതുപോലെ അനുസരിച്ച് ഉറങ്ങാൻ കിടക്കുകയാണ് ഇൗ കൊമ്പൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കേരളത്തിൽ വീണ്ടുമൊരു ഉൽസവകാലത്തിന് തിരിതെളിയുമ്പോൾ മേളക്കമ്പക്കാരുടെയും ആനക്കമ്പക്കാരുടെയും ഹൃദയം നിറയ്ക്കുകയാണ് ഇൗ വിഡിയോ. 

ഉറങ്ങാൻ അനുവാദം ചോദിച്ച് നന്തിലത്ത് ഗോപാലകൃഷ്ണനും ഉറങ്ങിക്കോളാൻ പറഞ്ഞ് പാപ്പാൻ വിനയൻ നെട്ടൂരാനും എന്ന തലവാചകത്തോടെയാണ് ഇൗ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരാട്ടുപാട്ടൊന്നും വേണ്ട സ്നേഹമുള്ള പാപ്പാന്റെ ചെറിയ വാക്ക് മതി ഇൗ കൊമ്പനെന്നാണ് ആനപ്രേമികളുടെ പക്ഷം. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.