‘കബാലി’യല്ല ബാലിക; സോഷ്യൽ ലോകത്തെ ചിരിപ്പിച്ച് ഉത്തരപ്പേപ്പർ; വൈറൽ

kabali-answer-sheet
SHARE

ടീച്ചർ മനസിൽ കാണുന്ന ഉത്തരം തന്നെ തരണമെന്നുണ്ടോ? എഴുതിയ ഉത്തരം ശരിയായാല്‍ പോരേ? സമൂഹമാധ്യമങ്ങളിൽ ഉയരുന്ന കമന്റാണിത്. രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു ഉത്തരക്കടലാസിന്റെ ചുവട് പിടിച്ചാണ് ഇൗ ചർച്ചകൾ. 

രണ്ടാക്ലാസിലെ ഉത്തരപേപ്പറിൽ ‘കബാലി’ക്ക് എന്തുകാര്യം. ഉത്തരം നിസാരമാണ്. ക,ലി,ബാ ഇൗ മൂന്നു അക്ഷരങ്ങളിൽ ചേർത്ത് ഒരു വാക്കുണ്ടാക്കാനായിരുന്നു ചോദ്യം. കുട്ടി കൃത്യമായി വാക്കുണ്ടാക്കി. ‘കബാലി’. എന്നാൽ ഉത്തരക്കടലാസ് കയ്യിൽ കിട്ടിയപ്പോൾ കബാലിക്ക് ചുറ്റും ചുവപ്പ് വര. ടീച്ചർ ഉദ്ദേശിച്ച ഉത്തരം ‘ബാലിക’ എന്നാണെന്നും പേപ്പറിൽ എഴുതി നൽകി. എന്നാൽ ടീച്ചർ ഉത്തരത്തിന് നേരെ തെറ്റെന്ന് രേഖപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയം. ഏതായാലും കബാലി എന്ന പേര് ആ കുട്ടിയുടെ മനസിൽ എത്ര ആഴത്തിൽ ഇടംപിടിച്ചിരിക്കുന്നുവെന്ന് മനസിലായില്ലേ എന്ന് ചോദിച്ച് രജനികാന്ത് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE