പരിഹസിച്ചവര്‍ തോറ്റു; മുച്ചക്ര സ്കൂട്ടറിൽ വീല്‍ചെയര്‍ കെട്ടിവച്ച് അവര്‍ ഗോവയില്‍: കുറിപ്പ്

friends
SHARE

രോഗത്തിന് മലപ്പുറം സ്വദേശികളായ സാദിഖി കുഞ്ഞാനിയുടെയും രാഹുലിന്റെയും ശരീരത്തെ തളർത്താനായി, പക്ഷെ മനസിനെ തളർത്താനായില്ല. സൗഹൃദത്തിന്റെ ചങ്കുറപ്പിൽ ഇരുവരും നടത്തിയത് ഏഴുദിവസത്തെ സ്വപ്നതുല്യമായ ഗോവൻ യാത്ര. കുട്ടിക്കാലത്ത് പിടിപ്പെട്ട മസ്കുലര്‍ ഡിസ്ട്രോഫി അഥവാ മസിലുകള്‍ക്ക് ശേഷി നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ് സാദിഖ് കുഞ്ഞാനിയെ വീല്‍ച്ചെയറിലാക്കിയത്. രാഹുലിന്‍റെ ശരീരമാകട്ടെ ഏഴ് വര്‍ഷം മുമ്പ് നട്ടെല്ലിന് ക്ഷതമേറ്റാണ് തളര്‍ന്നത്. 

രോഗം തളർത്തിയ ശരീരത്തോട് പോരാടുന്നതിന്റെ ഇടയ്ക്കാണ് ഇരുവരും കണ്ടുമുട്ടന്നതും സുഹൃത്തുക്കളാകുന്നതു. ആ സൗഹൃദം ഇവരെ എത്തിച്ചത് ഗോവയിലും. 

ഗോവയിൽ പോകണമെന്ന ഇരുവരുടെയും സ്വപ്നത്തെ പലരും പരിഹസിക്കുകയാണ് ചെയ്തത്. എന്നാൽ ആ പരിഹാസങ്ങളെയെല്ലാം അവഗണിച്ചുകൊണ്ടാണ് സ്വപ്നതീരത്തേക്ക് ഇവർ എത്തിയത്. വീൽചെയറും കെട്ടിവെച്ച് മുചക്രസ്കൂട്ടറിൽ ഇരുവരും ഗോവ ചുറ്റികണ്ടതിനെക്കുറിച്ച് കുറിപ്പ് എഴുതിയിട്ടുണ്ട്. ഒപ്പം ഹൃദയഹാരിയായ ചിത്രങ്ങളും പങ്കുവെച്ചു. കുറിപ്പിന്റെ പൂർണ്ണരൂപം:

ഉടലിൽ ചേർത്ത് ശേഷിയെ/കഴിവിനെ കുറിച്ച് ഇനിയും സംസാരിച്ചു കൊണ്ടിരിക്കുന്നവരുടെ ഇടയിലേക്കാണ് ഈ ചിത്രങ്ങൾ പങ്കു വെക്കുന്നത്..

ത്രീ വീൽ സ്‌കൂട്ടിയിൽ ഒരു ഗോവൻ റൈഡിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴേ പരിഹസിക്കാനും നിരുത്സാഹപ്പെടുത്താനും ആളുകൾ ഏറെയായിരുന്നു.സ്വയം തീർത്ത തടവറകളിൽ, അവനവന്റെ സുരക്ഷിതഇടങ്ങളിൽ മാത്രം പാർക്കുന്നവർ.

ഈ ചിത്രങ്ങൾ ഗോവ യിൽ നിന്നുള്ളതാണ്.എല്ലാ പരിഹാസങ്ങളെയും അർഹിക്കുന്ന അവഗണനയോടെ പിന്നിലേക്ക് വലിച്ചെറിഞ്ഞ് ആ സ്‌കൂട്ടറിന്റെ ബാക്കിൽ വീല്ചെയറടക്കം കെട്ടി വെച്ച് ഞങ്ങൾ ഗോവയിൽ എത്തിയ ചിത്രങ്ങൾ.

ഒരു ഗോവൻ ride ഏത് ഒരാളെ പോലെയും ഞങൾ രണ്ടാളുടെയും മനസിലും കയറി പറ്റിയിട്ട് നാളേറെയായിരുന്നു.

അങ്ങനെ ഒരു ദിവസം യാത്ര തിരിച്ചു .7 ദിവസത്തെ സുന്ദരമായ യാത്ര .കാഴ്ചകൾ അതിമനോഹരമായിരുന്നു യാത്രയിലുടനീളം.പക്ഷെ പലപ്പോഴും കാഴ്ചകൾക്കപ്പുറമുള്ള അനുഭവങ്ങളായിരുന്നു ഈ യാത്രയുടെ ഹൈലൈറ്റ്.പറഞ്ഞു തീരാത്ത കഥകളുണ്ട്.

റൈഡിന്റെ കാര്യം പറഞ്ഞപ്പോൾ .അനകെന്താ പിരാന്തു ഉണ്ടോ? എന്ന് ചോദിച്ച മഹാന്മാർ ഉണ്ട് .അവരോടു ഒന്നെ പറയാനൊള്ളൂ ഒരു ബുള്ളറ്റും ktm ഉം എല്ലാം വാങ്ങി ട്രിപ്പും പ്ലാൻ ചെയ്തിരിക്കുന്ന ഇങ്ങള് പോകുന്നില്ലെങ്കിൽ പോണ്ട.നിങ്ങൾക്ക് നിങ്ങൾ തന്നെ ഒരുക്കിയ തടവറകളിൽ സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

തളർന്നത് എന്റെ ശരീരമാണ്.അല്ലാതെ മനസ്സല്ല.

കൂടെ കൂടിയവർ Noufal Kaippally Rahul Owlpool

#vipindas_ktni

ഇതൊരു ബോധ്യപ്പെടുത്തലല്ല..

ഉറച്ചു പോയ ചില ബോധങ്ങളോടുള്ള എന്റെ പരിഹാസം മാത്രം..

MORE IN SPOTLIGHT
SHOW MORE