ഡോഗ് ഷോ കാണാൻ തൃശൂരിൽ തിരക്ക്; മികച്ച പ്രകടനം കണ്ടെത്താൻ മല്‍സരം

Mannuthy-Dog-show
SHARE

തൃശൂര്‍ ഡോഗ് ഷോയ്ക്കു മണ്ണുത്തി വെറ്ററിനറി കോളജ് മൈതാനത്ത് തുടക്കമായി. വിദേശ രാജ്യങ്ങളിലെ വളര്‍ത്തു നായകളെ നേരിട്ടു കാണാനുള്ള അവസരം കൂടിയാണ് തൃശൂര്‍ ഡോഗ് ഷോ. 

നായകളെ ഇഷ്ടപെടുന്നവര്‍ ഒഴിവാക്കാത്ത പ്രദര്‍ശനമാണ് തൃശൂര്‍ ഡോഗ് ഷോ. രണ്ടു ദിവസമായി നടക്കുന്ന ഡോഗ് ഷോയില്‍ നൂറു കണക്കിന് ഇനങ്ങളാണ് പ്രദര്‍ശിപ്പിക്കുക. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നായകളെ കണ്ടെത്താന്‍ പ്രത്യേക മല്‍സരമുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് മല്‍സരം വിലയിരുത്താന്‍ പ്രത്യേക വിധകര്‍ത്താക്കളുണ്ട്. സ്വദേശിയും വിദേശിയുമായ ഇനങ്ങള്‍ മല്‍സരത്തിലും പ്രദര്‍ശനത്തിലും പങ്കെടുക്കും. പൂര്‍ണമായും ശിതീകരിച്ച മുറികളില്‍ മാത്രം താമസിക്കുന്ന ഇനങ്ങള്‍ നിരവധിയുണ്ട് പ്രദര്‍ശനത്തില്‍. ഡോഗ്ഷോയില്‍ നിന്ന് ലഭിക്കുന്ന ലാഭം ഇക്കുറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് സംഘാടകരുടെ തീരുമാനം.

തൃശൂര്‍ റേഞ്ച് ഐ.ജി.: എം.ആര്‍.അജിത്കുമാറാണ് ഡോഗ് ഷോ ഉദ്ഘാടനം ചെയ്തത്. വളര്‍ത്തു നായകളെ കാണാന്‍ പ്രത്യേകം സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മല്‍സരങ്ങള്‍ ആസ്വദിക്കാനും ആളുകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. വളര്‍ത്തു നായ പരിപാലനത്തില്‍ വിദഗ്ധരായ നിരവധി പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം സമയം.

MORE IN SPOTLIGHT
SHOW MORE