അവളായിരുന്നു ഇവരുടെ കാഴ്ച; അതും കവരുന്ന വിധിയുടെ ക്രൂരത; കണ്ണീർ

fathima-help
SHARE

വിധിയുടെ കൊടുംക്രൂരതയ്ക്ക് മുന്നിൽ പകച്ച് നിൽക്കുകയാണ് ഈ കുടുംബം. അന്ധരായ മാതാപിതാക്കൾക്ക് വഴികാട്ടിയായിരുന്ന രണ്ടു വയസുകാരിയുടെയും കാഴ്ച കവരുകയാണ് അപൂർവരോഗം.  പാലക്കാട് നൂറണി പുതുപ്പള്ളി തെരുവിൽ അക്ബർ- നബീസ ഫാത്തിമ ദമ്പതികളുടെ ഏക മകൾ രണ്ടുവയസുകാരി അമ്പ്ര ഫാത്തിമക്കാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇവർ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.  തലച്ചോറിലെ നാഡിവ്യൂഹത്തിലുണ്ടായ  അസുഖമാണ് കുഞ്ഞിന്റെ കാഴ്ച നഷ്ടപ്പെടാൻ കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഈ രോഗത്തിന് പ്രത്യേകമായ ചികിത്സകളൊന്നും നിലവിലില്ല എന്നത് കുടുംബത്തെ തളർത്തുന്നു. 

പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും 40 ദിവസങ്ങൾക്കു മുമ്പാണ് അപസ്മാരം ബാധിച്ച് അബോധാവസ്ഥയിലായ കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെത്തിച്ചത്.  പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ലോട്ടറി വിൽപന നടത്തി ഉപജീവനം കഴിക്കുന്ന അക്ബറും കുടുംബവും വാടക വീട്ടിലാണ് താമസം. മകളെ പരിചരിക്കാൻ ഇരുവരും ആശുപത്രിയിൽ തങ്ങുന്നതിനാൽ ജീവിതം വഴിമുട്ടിയ നിലയിലാണ്. ഇതേ രോഗം അഞ്ചു വർഷം മുമ്പ് മൂന്നു വയസുകാരനായ മകന്റെ ജിവനെടുത്തിരുന്നു. ഇപ്പോൾ ശബ്ദം കൊണ്ടാണ് കുഞ്ഞ് ഇവരെ തിരിച്ചറിയുന്നത്. ഒന്നും കാണാൻ കഴിയാത്തതിന്റെ സങ്കടത്തിൽ അവൾ വിങ്ങിപ്പൊട്ടുമ്പോൾ ഇൗ മാതാപിതാക്കളുടെയും ഉള്ളുപൊള്ളുകയാണ്.  

MORE IN SPOTLIGHT
SHOW MORE