പൊലീസുകാരന്റെ കാലില്‍ വീണ് കരയുന്ന വൃദ്ധ; നോവു വിഡിയോ: രോഷം

women-pleading-before-polic
SHARE

രാജ്യത്തെ മികച്ച മൂന്നാമത്തെ പൊലീസ് സ്റ്റേഷനാണ് ലക്നൗവിലെ ഗുഡംബ. എന്നാലിപ്പോൾ ഗുഡംബ കുപ്രസിദ്ധിയാർജിച്ചിരിക്കുന്നത് ഒരു വിഡിയോയുടെ പേരിലാണ്. വൃദ്ധ മകന്റെ പ്രായമുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ കേണ് കരയുന്ന വിഡിയോയാണ് ഗുഡംബയെ കുപ്രസിദ്ധ പൊലീസ് സ്റ്റേഷൻ പട്ടികയിലേക്ക് നയിച്ചത്. 

അവസാനം തേജ് പ്രകാശ് സിങ് എന്ന പൊലീസ് ഇൻസ്പെക്ടറുടെ കാലിൽ തൊട്ട് വൃദ്ധ അപേക്ഷിക്കുന്ന വിഡിയോ വൈറലാണ്. ഇവരുടെ ചെറുമകന്റെ മരണം സംബന്ധിച്ചുള്ള എഫ്ഐആർ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യാചന നടത്തുന്നത്. കരഞ്ഞുകൊണ്ടാണ് ഇവർ യാചിക്കുന്നത്. ആദ്യമൊന്നും കൂസലില്ലാതെ പൊലീസുകാരൻ കാലിൻമേൽ കാലുകയറ്റി കസേരയിൽ തന്നെയിരിക്കുന്നതും വിഡിയോയിൽ കാണാം. കാലില്‍ വീഴുമ്പോള്‍ അദ്ദേഹവും തടയാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. വിഡിയോ വൈറലായതോടെ ഇൻസ്പെകട്റെ ഗുഡംബയിൽ നിന്നും മാറ്റിയെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. വിഡിയോ മുഴുവൻ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അവർ യുവാവിന്റെ കുടുംബത്തിന് ഉറപ്പ് നൽകി. 

വൃദ്ധയുടെ ചെറുമകൻ പ്ലൈവുഡ് ഫാക്ടറി ജീവനക്കാരനാണ്. മെഷീനടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിന് എഫ്ഐആർ വേണമെന്നാണ് ഇവരുടെ ആവശ്യം. നഷ്ടപരിഹാരം ലഭിക്കാൻ പ്ലൈവുഡ് ഫാക്ടറി ഉടമയ്ക്കെതിരെയുള്ള എഫ്ഐആർ വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മരണം നടന്ന അന്ന് മുതൽ ഉടമ ഒളിവിലാണ്. 

MORE IN SPOTLIGHT
SHOW MORE