ഭാര്യ ചതിച്ചു; മൂന്ന് ‘മക്കളുടെ’ യഥാര്‍ത്ഥ അച്ഛനെത്തേടി ശതകോടീശ്വരൻ: അമ്പരപ്പ്

richard-manson
റിച്ചാർഡ് ഇപ്പോഴത്തെ ഭാര്യ എമയ്ക്കൊപ്പം. രണ്ടാമത്തേത് മകന് ജോയലിന്റെ ചിത്രം
SHARE

21 വർഷം സ്വന്തമെന്ന് കരുതി വളർത്തിയ മൂന്ന് മക്കളുടെയും യഥാർത്ഥ അച്ഛന്മാരെ തേടി ശതകോടീശ്വരൻ. യുകെയിലെ ശതകോടീശ്വരൻ റിച്ചാർഡ് മാൻഷനാണ് വിചിത്രമായ അന്വേഷണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. യഥാർഥ അച്ഛന്മാരെ കണ്ടുപിടിച്ചുകൊടുക്കുന്നവർക്ക് നാലരകോടി രൂപയാണ് കോടീശ്വരന്റെ വാഗ്ദാനം. 

ഈ ആടുത്താണ് റിച്ചാർഡ് ഭാര്യയുമായി വിവാഹമോചനം നേടുന്നത്. തന്റേതെന്ന് പറഞ്ഞ് വളർത്തിയ മൂന്ന് മക്കളും സ്വന്തമല്ലെന്ന് ‌തിരിച്ചറിഞ്ഞതോടെയായിരുന്നു വിവാഹമോചനം. ഇത്രകാലം റിച്ചാർഡിനെ കബളിപ്പിച്ചതിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചിരുന്നു. 

റിച്ചാർഡിന് സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന രോഗമുള്ളതിനാൽ കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടറുമാർ ഈ അടുത്ത് അറിയിച്ചിരുന്നു. ഇതേതുടർന്നാണ് ഭാര്യ കബളിപ്പിക്കുകയായിരുന്നുവെന്ന് 55കാരനായ കോടീശ്വരൻ മനസിലായത്. വിവാഹമോചനം നേടിയെങ്കിലും കുട്ടികളോട് റിച്ചാർഡിന് ഇപ്പോഴും സ്നേഹമാണ്. അവർക്കായി വികാരനിർഭരമായ ഒരു കുറിപ്പ് റിച്ചാർഡ് പങ്കുവെച്ചിരുന്നു. റിച്ചാർഡിന് കുട്ടികളെ കാണാതിരിക്കാനാകുന്നില്ലെന്ന് ഇപ്പോഴത്തെ ഭാര്യ വ്യക്തമാക്കി.

എന്നാൽ മുതിർന്ന രണ്ട് കുട്ടികളും റിച്ചാർഡുമായി അടുപ്പത്തിൽ അല്ല. വിവാഹമോചനം നേടിയതുമുതൽ അവർ റിച്ചാർഡിനോട് സംസാരിച്ചിട്ടില്ല. ഇളയകുട്ടി ഈഡ പക്ഷെ 'അച്ഛന്റ' സ്നേഹം തനിക്ക് നഷ്ടമാകുന്നുണ്ടെന്ന് പറഞ്ഞു. യഥാർഥ അച്ഛൻ ആരാണെന്ന് അറിയണമെന്നില്ലെന്നും റിച്ചാർഡിനെ മാത്രമേ അച്ഛനായി കാണാൻ സാധിക്കുകയുള്ളുവെന്നും ഈഡ വ്യക്തമാക്കി. 

MORE IN SPOTLIGHT
SHOW MORE