വൈറലാകാൻ വേണ്ടി 'എടുത്തുചാടി'; തിരികെ കയറിയത് ആജീവനാന്ത വിലക്കുമായി

man-jumped-from-cruise
SHARE

സോഷ്യൽലോകകാലത്ത് വൈറലാകാൻ വേണ്ടി എന്തും ചെയ്യാൻ യുവത്വം മടിക്കാറില്ല. എന്ത് മരണക്കളി കളിച്ചാലും വൈറലായാൽ മതിയെന്ന ചിന്താഗതി മൂലം അപകടങ്ങളിൽപ്പെടുന്നവരും കുറവല്ല. അമേരിക്കൻ സ്വദേശിയായ നിക്കോളേ നയ്ദേവ് എന്ന 27കാരൻ വൈറലാകാൻ വേണ്ടി ചെയ്ത പ്രവൃത്തി ആരേയും ഞെട്ടിപ്പിക്കുന്നതാണ്.

ക്രൂയിസ് കപ്പലിന്റെ പതിനൊന്നാം നിലയിൽ നിന്ന് കടലിലേക്ക് ഇയാൾ എടുത്തുചാടുകയായിരുന്നു. ഇതെല്ലാം വിഡിയോയിലെടുക്കാൻ സുഹൃത്തുക്കളും കൂട്ടുനിന്നു.  ചാടിയവനും കൂട്ടുനിന്നവർക്കും കിട്ടിയതോ കടലിൽ യാത്ര ചെയ്യുന്നതിന് ആജീവനാന്ത വലിക്കും. വിഡിയെ പ്രതീക്ഷിച്ചത് പോലെ വൈറലുമായി. 

ബഹാമാസ് തീരത്ത് വച്ചാണ് റോയല്‍ കരീബിയന്‍ ക്രൂയിസ് കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്നും ഇരുപത്തിയേഴുകാരന്‍ കടലിലേയ്ക്ക് ചാടിയത്. 

എന്നാല്‍ സുഹൃത്തുക്കളെ രസിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു നടപടിയെന്നും മദ്യലഹരിയില്‍ ആയിരുന്നു കടലിലേക്ക് ചാടിയതെന്നുമാണ് നിക്കോളേയുടെ പ്രതികരണം.

നിക്കോളേ പ്രതീക്ഷിച്ച പോലെ വീഡിയോ വൈറലായെങ്കിലും രൂക്ഷമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചെയ്തത് മണ്ടത്തരമായിപ്പോയെന്ന പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നതില്‍ ഏറിയ പങ്കും.

സാഹസികതയ്ക്ക് ആജീവനാന്ത വിലക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്ന് നിക്കോളേയും സുഹൃത്തുക്കളും പ്രതികരിക്കുന്നു. ഉയരമുള്ള സ്ഥലങ്ങളില്‍ നിന്ന് നിക്കോളേ ഇതിന് മുന്‍പ് ചാടിയിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു. 

View this post on Instagram

Full send

A post shared by Nick Naydev (@naydev91) on

MORE IN SPOTLIGHT
SHOW MORE