‘ഞാന്‍ ഇവിടിരുന്ന് പഠിച്ച് നഴ്സ് ആയിക്കൊള്ളാം..’; കുഞ്ഞിന്റെ സ്കൂള്‍ മടി: വിഡ‍ിയോ

cute-video
SHARE

പഠിക്കുന്ന കാലഘട്ടത്തിൽ സ്കൂളിൽ പോകാൻ മടിയുളളവരാണ് ഭൂരിഭാഗം കുട്ടികളും. പല ന്യായങ്ങളും കണ്ടുപിടിച്ചു സ്കൂളിൽ നിന്ന് അവധിയെടുക്കാൻ കൊതിക്കുന്ന കുട്ടിക്കാലം ഇന്നും നിത്യകാഴ്ച. സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് സ്കൂളിൽ പോകാതിരിക്കുവാൻ ഒരു കുട്ടിക്കുറുമ്പി കണ്ടെത്തുന്ന ന്യായങ്ങൾ. സ്കൂളിൽ പോയാൽ ജോലിക്കു പോകുന്നതു പോലെയാണെന്ന് ഈ കുറുമ്പി പറയുന്നു. 

‘അവിടെ പോയാൽ പഠിപ്പിക്കും. കളിപ്പിക്കത്തില്ല, ചുമ്മാ സൈലൻസ്, കൈ കെട്ടി മിണ്ടാതിരിക്കണം...’. പഠിക്കാതിരുന്നാൽ നഴ്സ് ആകണമെന്ന ആഗ്രഹം എങ്ങനെ നടക്കുമെന്ന് ചോദിക്കുമ്പോൾ, ഇവിടെയിരുന്ന് പഠിച്ച് നഴ്സ് ആയികൊളളാമെന്നാണ് കുഞ്ഞിന്റെ മറുപടി. പഠിപ്പിക്കാൻ ടീച്ചറില്ലെന്ന് അമ്മ പറയുമ്പോൾ ചുമ്മാ ഇരുന്നോളാമെന്നും വലുതാകുമ്പോൾ തനിയെ നഴ്സ് ആയികൊളളുമെന്നും കുഞ്ഞ് മറുപടി പറയുന്നു. കുട്ടിക്കുറുമ്പിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ആളെക്കൂട്ടുകയാണ്. 

MORE IN SPOTLIGHT
SHOW MORE