വഴിയരികിൽ ഒരുനാൾ പ്രായമുള്ള കുഞ്ഞ്; പാലൂട്ടി രക്ഷകയായി പൊലീസ്: നന്മ

banglore-cop
SHARE

അമ്മ മനസിന്റെ നന്മയും സ്നേഹവും പലപ്പോഴായി പലരൂപത്തിൽ കണ്ടിട്ടുള്ളതാണ്. കാക്കിയണിഞ്ഞ കർകശക്കാരിയായ പൊലീസുകാരിയാണെങ്കിൽ ഉള്ളിൽ ഒരു അമ്മ മനസ് ഉണ്ടാകും. 

ബംഗളൂരിൽ ജിവിവികെ കൊളേജിന് സമീപം  യെഹലങ്കയിൽ വഴിയരികിൽ നിന്നാണ് ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ സിവിൽ വാർഡന്മാർ കണ്ടെടുത്ത് ആശുപത്രിയിൽ എത്തിക്കുന്നത്. തണുത്തുവിറച്ച് ഉറുമ്പുകൾ കടിച്ച നിലയിലാണ് കുഞ്ഞിനെ കിട്ടിയത്.

 ആശുപത്രി അധികൃതർ അറിയിച്ചതുപ്രകാരമാണ് സംഗീത എസ് ഹലിമാനി എന്ന വനിതാ കോൺസ്റ്റബിൾ കുട്ടിയെ ലഭിച്ച വിവരം രേഖപ്പെടുത്താൻ ആശുപത്രിയിൽ എത്തുന്നത്.

വിശന്നുകരയുന്ന കുഞ്ഞിനെ മുലയൂട്ടിക്കോട്ടെയെന്ന് ഡോക്ടറോട് അനുവാദം വാങ്ങി. ഡോക്ടർ അനുവദിച്ചതോടെ സംഗീത കുഞ്ഞിന് അമ്മവാത്സല്യം പകർന്നുനൽകി. 

കുഞ്ഞിനെ കണ്ടപ്പോൾ പത്തുമാസം പ്രായമായ മകളെയാണ് ഓർമവന്നതെന്ന് സംഗീത പറഞ്ഞു. എങ്ങനെയാണ് ഇത്രയും നല്ല ഒരു കുഞ്ഞിനെ വഴിയരുകിൽ കൊടുംതണുപ്പിൽ ഉപേക്ഷിക്കാൻ മനസ് വന്നതെന്നും സംഗീത പ്രതികരിച്ചു. 2.7 കിലോ ഭാരമുള്ള ആരോഗ്യമുള്ള കുഞ്ഞാണ്. തീവ്രമായ തണുപ്പേറ്റതിനാൽ ഹൈപ്പോതെർമിയ കുഞ്ഞിന് ബാധിച്ചിരുന്നു. മുലപ്പാൽ കുടിച്ച് അമ്മയുടെ ചൂടേറ്റതോടെ ആ അവസ്ഥ മാറിയെന്ന് ഡോക്ടറുമാരും സാക്ഷ്യപ്പെടുത്തി. 

MORE IN SPOTLIGHT
SHOW MORE