അന്ന് കാടിരുന്ന സ്ഥലം ഇന്ന് മെഡിക്കൽ കോളജ്; വൈറലായി അടൂർപ്രകാശിന്റെ ചലഞ്ച്

adoor-prakash-challenge
SHARE

സമൂഹമാധ്യമത്തിൽ ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് 10 ഇയർ ചലഞ്ച്. നിരവധി രാഷ്ട്രീയ പ്രമുഖരും സിനിമാതാരങ്ങളും ഇതിനെ അനുകരിച്ച് രംഗത്ത് എത്തിയിരുന്നു. ആ കൂട്ടത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കോന്നി എംഎൽഎ അടൂർ പ്രകാശിന്റെ പത്തുവർഷ ചലഞ്ച്. 2009ൽ കാടുപിടിച്ചിരുന്ന സ്ഥലത്ത് 2019ൽ മെഡിക്കൽ കോളജ് ഉയരുന്നതിന്റെ ചിത്രമാണ് അടൂർ പ്രകാശ് പങ്കുവെച്ചിരിക്കുന്നത്. 

ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് ആരോഗ്യമന്ത്രിയായി സേവനം അനുഷ്ഠിക്കുമ്പോൾ അടൂർ പ്രകാശ് അനുവദിച്ചതാണ് കോന്നി മെഡിക്കൽ കോളേജ്. കോൺഗ്രസിലെ സമുന്നതനായ നേതാവ് കൂടിയാണ് അടൂർ പ്രകാശ്. രണ്ട് പ്രാവശ്യം മന്ത്രിയായി ചുമതലയേറ്റപ്പോഴും സ്തുത്യർഹമായ സേവനങ്ങളാണ് നടത്തിയത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ പരിഗണിക്കുന്നുവെന്ന വാർത്ത വരുന്നതിന്റെയിടയ്ക്കാണ് എംഎൽഎയുടെ 10 ഇയർ ചലഞ്ചും വൈറലാകുന്നത്. 

MORE IN SPOTLIGHT
SHOW MORE