അന്ന് അവൾ ഗ്രൂപ്പ് ഫോട്ടോയിലെ ഒരാൾ; ഇന്ന് ഭാര്യ: വേറിട്ട 10 ഇയർ ചലഞ്ച്: കയ്യടി

arun-photo
SHARE

സമൂഹമാധ്യമത്തിൽ ഇപ്പോൾ പുതിയ ചലഞ്ചിന്റെ കളിയാണ്. 10 ഇയർ ചലഞ്ചിന്റെ ആവേശത്തിലാണ് സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ. കൗതുകമുണർത്തുന്ന നിരവധി ചിത്രങ്ങളാണ് ഓരോരുത്തരും പങ്കുവെക്കുന്നത്. 

ഇപ്പോഴിതാ ഈ ചലഞ്ചിന്റെ ചുവടുപിടിച്ച് ചിരിക്കു വകനൽകുന്ന രസകരമായൊരു സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. ഒരു കല്യാണ ഗ്രൂപ്പ് ഫോട്ടോയിൽ ഒപ്പം നിന്ന പെൺകുട്ടിയെ പത്ത് വർഷങ്ങൾക്കിപ്പുറം ജീവിത സഖിയാക്കിയ രസകരമായ ഫോട്ടോയാണ് അരുൺ കുമാർ ആർ എന്ന യുവാവ് പങ്കുവയ്ക്കുന്നത്.  കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന്റെ ഈ ചലഞ്ച് സോഷ്യൽമീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. എന്തായാലും ‘10 ഇയർ ചാലഞ്ചുകളുടെ’ കൂട്ടത്തിൽ വ്യത്യസ്തത തീർക്കുകയാണ് ഈ വെറൈറ്റി ചാലഞ്ച്.

 ശ്രുതി ഹാസന്‍, റീസ് വിതര്‍സ്പൂണ്‍, പദ്മ ലക്ഷ്മി, ചാനല്‍ അവതാരക എലന്‍, നിക്കി മിനാജ്, സാമുവല്‍ എല്‍ ജാക്സണ്‍ തുടങ്ങി നിരവധി പേര്‍ ഇതിനോടകം തന്നെ ഈ ജനപ്രിയ ചലഞ്ചിന്റെ ഭാഗമായി കഴിഞ്ഞു.

MORE IN SPOTLIGHT
SHOW MORE