കണ്ടതെല്ലാം അദ്ഭുതം; കിട്ടിയ സ്വീകരണവും: ഉംറ ചെയ്ത് ഫിറോസ് കുന്നംപറമ്പിൽ; വിഡിയോ

umrah-firoz
SHARE

ഉംറ നിർവഹിക്കാനെത്തിയ അനുഭവം പങ്കുവെച്ച് സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹം ഉംറ അനുഭവങ്ങൾ പങ്കുവെച്ചത്. എയർപോർട്ടിൽ എത്തിയതു മുതൽ എല്ലാം അത്ഭുതമായിരുന്നുവെന്നും എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചെന്നും അദ്ദേഹം ലൈവിൽ പറഞ്ഞു.

ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകള്‍ ഇങ്ങനെ: ''നല്ല രീതിയിൽ തന്നെ ഉംറ നിർവഹിക്കാൻ സാധിച്ചു. ശരിക്കും പറഞ്ഞാൽ ഒരത്ഭുതമായിരുന്നു, അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹം നാട്ടിൽ നിന്നുള്ള യാത്ര മുതൽ ഉംറ നിർവഹിക്കുന്നതു വരെ ലഭിച്ചു. ഒരുപാട് ആളുകൾ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടിരുന്നു. അവർക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്.

താമസിക്കുന്നതിനടക്കം പ്രതീക്ഷിക്കാത്ത സൗകര്യങ്ങളാണ് ലഭിച്ചത്. ജീവിതത്തിൽ സുഖങ്ങൾ മാത്രം തേടിപ്പോയിട്ട് കാര്യമില്ല. മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോഴാണ് അത് യാഥാർത്ഥ ജീവിതമാകുന്നത്. സത്യസന്ധമായി ജീവിക്കുമ്പോൾ കിട്ടുന്നത് വലിയ ബന്ധങ്ങളാണ്. ഇവിടെ കിട്ടിയ സ്വീകരണം ഞാൻ ചെയ്ത നൻമയുടെ പ്രതിഫലമായാണ് കാണുന്നത്. ഒരാളുടെ ശരീരത്തേലേക്കല്ല, മനസിലേക്കാണ് അല്ലാഹു നോക്കുന്നത്. നമുക്കെല്ലാവർക്കും മറ്റുള്ളവർക്കു വേണ്ടി ജീവിക്കാൻ കഴിയട്ടെ''.

MORE IN SPOTLIGHT
SHOW MORE