സൗദിയിൽ എനിക്കൊപ്പം ബാലയുണ്ട്; ലൈവിൽ സ്റ്റീഫൻ ദേവസി; വിഡിയോ

stephen-devassy-new-13
SHARE

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓർമകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട് ഉറ്റസുഹൃത്തായിരുന്ന സ്റ്റീഫൻ ദേവസി. അടുത്തിടെ ഒരു പരിപാടിക്കായി സൗദിയിലെത്തിയപ്പോഴും സ്റ്റീഫൻ ബാലയെ ഓര്‍ക്കാതിരുന്നു. 

ആദ്യമായാണ് സൗദിയില്‍ പരിപാടി അവതരിപ്പിക്കാൻ എത്തുന്നതെന്ന് പരിപാടിക്ക് മുൻപ് ഫെയ്സ്ബുക്കിൽ ലൈവ് വന്ന സ്റ്റീഫൻ ദേവസി പറഞ്ഞു. ഇവിടെ വരുമ്പോൾ തനിക്കൊപ്പം വേണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച സംഗീതജ്ഞനെ താൻ കൂടെക്കൂട്ടിയെന്നും സ്റ്റീഫൻ പറയുന്നു. ബാലഭാസ്കറിനെ ഉദ്ദേശിച്ചായിരുന്നു സ്റ്റീഫന്റെ വാക്കുകൾ. ബാലയുടെ മുഖമുള്ള ടീ ഷർട്ട് ധരിച്ചാണ് സ്റ്റീഫൻ പരിപാടി അവതരിപ്പിച്ചത്. 

'ബാല ഇന്ന് എന്നോടൊപ്പമുണ്ടാകും. ഞങ്ങളൊരുമിച്ച് സ്റ്റേജിൽ പരിപാടി അവതരിപ്പിക്കും' എന്ന് പറഞ്ഞാണ് സ്റ്റീഫൻ വിഡിയോ അവസാനിപ്പിച്ചത്. 

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE