സ്ത്രീകളോടുള്ള പെരുമാറ്റം ദ്രാവിഡിനെ കണ്ട് പഠിക്കൂ; പാണ്ഡ്യയോട് ആരാധകർ, വിഡിയോ

rahul-show
SHARE

ടിവിയിലെ ചാറ്റ് ഷോയിൽ സ്ത്രീവിരുദ്ധപരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ വിലക്കിന്റെ വക്കിലെത്തി നിൽക്കുകയാണ് ക്രിക്കറ്റ്താരം ഹാർദിക് പാണ്ഡ്യ. ഹാർദിക്കിനെതിരെ വൻവിമർശനങ്ങളാണ് ഉയരുന്നത്. ഇതിന്റെ ഇടയ്ക്ക് രാഹുൽദ്രാവിഡ് പണ്ട് പങ്കെടുത്ത ഒരു ഷോയുടെ വിഡിയോയും വൈറലാകുന്നു. ഈ വിഡിയോ ഹാർദിക് കാണണമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിനെ കണ്ട് പഠിക്കണമെന്നുമാണ് തലക്കെട്ട്.

എംടി.വിയിൽ പണ്ട് സംപ്രേക്ഷണം ചെയ്ത എം.ടി. ബക്റ എന്ന പരിപാടിയുടെ വിഡിയോയാണിത്. താരങ്ങളെ രസകരമായി പറ്റിക്കുന്ന പരിപാടിയാണിത്. ബോളിവുഡ് നടി സയാലി ഭഗത് അവതാരകയുടെ വേഷത്തിലെത്തി ദ്രാവിഡിനെ കബളപ്പിക്കുകയായിരുന്നു. സിംഗപ്പൂരില്‍ നിന്ന് വന്ന മാധ്യമപ്രവര്‍ത്തകായണെന്നും 15 മിനിറ്റ് സംസാരിക്കണമെന്നും സയാലി ആവശ്യപ്പെടുന്നു. രാഹുൽ അനുവാദിക്കുകയും ചെയ്തു. അഭിമുഖത്തിന് ശേഷമാണ് ട്വിസ്റ്റ്. സയാലി രാഹുലിന്റെ സോഫയിലേക്ക് കയറി ഇരുന്ന് തന്റെ മനസിൽ രാഹുലിനോടുള്ള പ്രണയം വെളിപ്പെടുത്തുന്നു. വിവാഹം ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

സംഗതി കൈവിട്ടുപോയെന്ന് തോന്നിയതോടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ രാഹുൽ ശ്രമിക്കുന്നുണ്ട്. അപ്പോഴാണ് അവതാരകയുടെ അച്ഛനാണെന്ന് പറഞ്ഞ് ഒരാൾ കയറി വരുന്നത്. അദ്ദേഹവും നിർബന്ധിച്ചതോടെ രാഹുൽ ശരിക്കും സമർദ്ദത്തിലായി. തന്റെ മകളെ വിവാഹം കഴിക്കൂ എന്ന് അച്ഛനും ദ്രാവിഡിനോട് ആവശ്യപ്പെടും.

ഈ ആവശ്യത്തിലും ഇന്ത്യയുടെ വൻമതിലിന് നിയന്ത്രണം നഷ്ടപ്പെട്ടില്ല. ദേഷ്യപ്പെടാതെ അവരെ കാര്യങ്ങൾ ധരിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. 20 വയസ് മാത്രമുള്ള മകൾക്ക് വിവാഹം നടത്താൻ അല്ല ശ്രമിക്കേണ്ടത്, അവൾക്ക് ഉന്നത വിദ്യാഭ്യാസം നൽകൂ എന്ന് രാഹുൽ ഇവരെ ഉപദേശിച്ചു.  സമർദ്ദത്തിലൊന്നും വഴങ്ങാതെ കൂളായി രാഹുൽ നിന്നതോടെ ഇത് വെറും ടിവി പരിപാടിയാണെന്ന് വെളിപ്പെടുത്തുന്നു. 'എം.ടി.വി ബക്‌റ' എന്ന പരിപാടി ആണെന്നറിയുന്നതോടെ ദ്രാവിഡ് ചിരിക്കുന്നതും ചമ്മല്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.