കല്ല്യാണ വിഡിയോയിലേക്ക് ക്ഷണിക്കാതെയെത്തിയ അപകടം: വിഡിയോ

wedding-video-accident
SHARE

വാഹനാപകടങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ ലോകത്ത് പ്രചരിക്കാറുണ്ട്. ഇവയിൽ പലതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ പതിഞ്ഞത് കല്ല്യാണ വിഡിയോ ചിത്രീകരണത്തിനിടയിലാണ്. കിർഗിസ്ഥനിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് കല്ല്യാണ വിഡിയോയിൽ പതിഞ്ഞത്.

വധുവും വരനും റോഡിന് സമീപത്തെ നടപ്പാതയിലൂടെ വരുന്ന ദൃശ്യങ്ങൾ ഹെലിക്യാമിൽ പകർത്തുമ്പോഴാണ് തൊട്ടുപിന്നിൽ വമ്പൻ അപകടം നടന്നത്. അതിവേഗം എത്തിയ കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ കവാടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്നവരുടെ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹെലിക്യാമിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ ലോകത്ത് വൈറലാവുകയാണ്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.