തണുപ്പില്‍ കുളിച്ച് കിടുകിടാ കൂട്ടിയിടിച്ച് ചുണ്ടുകള്‍; ഓമനയായി ഈ കുഞ്ഞ്: വിഡിയോ

baby-bath3
SHARE

തണുപ്പിന്‍റെ പുതപ്പിനുള്ളിലാണ് കേരളം. തണുപ്പിൽ പൊതിഞ്ഞ കാഴ്ചകളാണ് കുറച്ചു ദിവസങ്ങളായി മിക്കയിടത്തും. തണുപ്പും തണുപ്പൻ പ്രദേശങ്ങളും വാർത്തകളിൽ നിറയുമ്പോൾ ഇതാ തണുത്ത് വിറച്ചൊരു കുഞ്ഞ്. തണുപ്പത്തൊരു കുളിയും പാസാക്കി ക്യാമറയ്ക്കു മുന്നിലെത്തുകയാണ് കക്ഷി. അസഹനീയമായ തണുപ്പു കാരണം ആ കുഞ്ഞിച്ചുണ്ടുകൾ കൂട്ടിയിടിക്കുമ്പോൾ സോഷ്യൽ മീഡിയ ഇത് കണ്ട് വാവയെ നെഞ്ചോടുചേർക്കുന്നു.

കുഞ്ഞാവയുടെ മുഖത്തെ ഭാവവും തണുപ്പും എല്ലാം കൂടിച്ചേരുമ്പോൾ സംഗതി ഉഷാറാകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ആരോ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലൈക്കിലേറുകയും ചെയ്തിട്ടുണ്ട്. തണുപ്പിന്റെ കാഠിന്യം വിവരിക്കാൻ ഇതിലും വലിയ തെളിവ് വേറെ വേണമെന്നു തോന്നുന്നില്ല എന്നാണ് വിഡിയോക്ക് കീഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഈ തണുപ്പൻ കുഞ്ഞാവയ്ക്ക് സോഷ്യൽ മീഡിയ തങ്ങളുടെ മുഴുവൻ ഇഷ്ടവും നൽകുകയാണ്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.