കൂട്ടുകാരുടെ ‘റാഗിങ്’ അതിരുവിട്ടു; ഭക്ഷണം വലിച്ചെറിഞ്ഞ് വരൻ; രോഷം: വിഡിയോ

wedding-viral-video-angry
SHARE

വിവാഹം ആഘോഷമാക്കാനൊരുങ്ങുന്ന സുഹൃത്തുക്കളുടെ ചില അതിരുവിട്ട പരിഹാസങ്ങളും ആഘോഷങ്ങളും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അടുത്തിടെ ശവപ്പെട്ടിയിൽ കിടത്തി കല്ല്യാണത്തിന് വരനെ കൊണ്ടുവരുന്ന സുഹൃത്തുക്കളുടെ വിഡിയോ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.  ഇത്തരം കോമാളിത്തരങ്ങൾ  പലപ്പോഴും വരന്റെയും വധുവിന്റെയും വീട്ടുകാർക്കുണ്ടാക്കുന്ന മാനസികബുദ്ധിമുട്ടുകൾ പലരും ചിന്തിക്കാറില്ല.  ഇത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗത്യന്തരമില്ലാതെ വരൻ പ്രതികരിക്കുന്നതാണ് വിഡിയോ വൈറലാവാൻ കാരണം.

വിവാഹശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് സുഹൃത്തുക്കളുടെ ആഘോഷപരിപാടി. വരനും വധുവിനും ഒരു ഇലയിൽ ഭക്ഷണം വിളമ്പിയാണ് ഇവർ ആദ്യം ഇവരെ  കഴിക്കാനിരുത്തിയത്. വരൻ ആദ്യമെല്ലാം ഇത് ചിരിച്ചാസ്വദിക്കുകയായിരുന്നു. ഇലയിൽ വിളമ്പിയ ചോറെല്ലാം വധു തന്റെ വശത്തേക്ക് മാറ്റിയിടുന്നതും വിഡിയോയിൽ കാണാം. ഇതോടെ സുഹൃത്തുക്കൾ വരനെ പരിഹസിക്കാൻ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട വരൻ ആ മേശ ഉൾപ്പെടെ വലിച്ചെറിഞ്ഞ് ഇറങ്ങി  പോകുകയായിരുന്നു.

ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അതിരുവിടുന്ന ഇത്തരം കോമാളിത്തരങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.