മകളെ സര്‍ക്കാര്‍ അംഗനവാടിയില്‍ ചേര്‍ത്ത് കലക്ടറുടെ മാതൃക; കയ്യടി

collector-anganwadi
SHARE

കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഏത് സ്കൂളിൽ ചേർക്കണമെന്ന് ആശങ്കയുള്ളവരാണ് പുതുതലമുറയിലെ മാതാപിതാക്കൾ. ഭീമമായ തുക ഫീസായി നൽകി ഏറ്റവും വലിയ സ്കൂളിൽ ചേർക്കാൻ മാതാപിതാക്കൾ മൽസരിക്കുന്ന കാലത്ത് വ്യത്യസ്തയാകുകയാണ് ഒരു കലക്ടർ അമ്മ. മകളെ നഗരത്തിലെ വൻ സ്കൂളുകളിലൊന്നും ചേർക്കാതെ സർക്കാർ അംഗനവാടിയിൽ ചേർത്ത് മാതൃകയായിരിക്കുകയാണ് തിരുനെൽവേലി ജില്ലാ കലക്ടർ ശിൽപ പ്രഭാകർ സതീഷ്. 

പാളയംകോട്ടെയിലെ അംഗൻവാടിയിലാണ് കളക്ടർ മകളെ ചേർത്തത്. തിരുനെൽവേലിയിലെ ആദ്യത്തെ വനിത കളക്ടറാണ് ശിൽപ. സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള കുട്ടികളുമായി ഇടപഴകാനുള്ള അവസരമാണ് അംഗനവാടികൾ നൽകുന്നത്. സങ്കോചമില്ലാതെ പെരുമാറാനും ആത്മവിശ്വാസമുള്ളവളായി വളരാനും അംഗനവാടിയിലെ വിദ്യാഭ്യാസം കൊണ്ട് സാധിക്കുമെന്നുള്ളത് കൊണ്ടാണ് മകളെ മുന്തിയ പ്ലേസ്കൂളിലൊന്നും ചേർക്കാതിരുന്നത്. കലക്ട്രേറ്റിന് സമ‌ീപമാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും മികച്ച അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണ്'-ശിൽപ പറയുന്നു. 

മകളെ ഇവിടെ ചേർത്തതിൽ സന്തോഷമേയുള്ളുവെന്ന് കർണ്ണാടക സ്വദേശിയായ കലക്ടർ അറിയിച്ചു. 

MORE IN SPOTLIGHT
SHOW MORE