ആക്രമിച്ച നായക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു; യുവതിയെ കടിച്ചുകീറി ഉടമ

dog-bite
SHARE

നായയുടെ ആക്രമണം തടുക്കാൻ ശ്രമിച്ച യുവതിയെ കടിച്ചുകീറി നായയുടെ ഉടമയായ വിദ്യാര്‍ത്ഥി. കാലിഫോർണിയയിലാണ് വിചിത്ര സംഭവം. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് നായ യുവതിയെ കടിക്കാൻ ഓടിച്ചത്. നായയിൽ നിന്നും രക്ഷനേടാൻ ഇവർ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇത് നായയുടെ ഉടമയായ വിദ്യാർഥിയെ പ്രകോപിപ്പിച്ചു. നായയെ മാറ്റിനിറുത്തി ഇയാൾ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈ കടിച്ചുപറിച്ച് ആഴത്തിലുള്ള മുറിവാണ് ഇയാൾ ഉണ്ടാക്കിയത്.

വിദ്യാര്‍ത്ഥി കടിച്ച് കുടഞ്ഞതിനെ തുടര്‍ന്ന് യുവതിക്ക് ഗുരുതര പരിക്കേറ്റു. 19കാരനായ ആല്‍മ കാഡ്വാള്‍ഡര്‍ എന്ന വിദ്യാഥിക്കെതിരെ പൊലീസ് കേസെടുത്തിടുണ്ട്. ഇയാൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.  

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.