മേപ്പാടിയിൽ ഭൂമിക്കടയിൽ നിന്ന് ആൾപ്പൊക്കത്തിൽ പത; ആശങ്ക

form
SHARE

ഭൂമിക്കടിയിൽ നിന്ന് ആൾപ്പൊക്കത്തിൽ സോപ്പുപത പോലെ പൊന്തിവരുന്ന പ്രതിഭാസം നാട്ടുകാർക്കു വിസ്മയവും ആശങ്കയുമായി.  മേപ്പാടി താഴെ അരപ്പറ്റ ഹാരിസൺ തേയില തോട്ടത്തിലെ അഞ്ചേക്കർ എന്നറിയപ്പെടുന്ന പ്രദേശത്താണു കുടിവെള്ള കിണറിനു സമീപം ചൊവ്വാഴ്ച രാത്രി പത പൊങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

പിന്നീടിതു വലുതായി വന്നു. വിവരമറിഞ്ഞ് ഒട്ടേറെപ്പേർ ഇതു കാണാനെത്തി. വെയിൽ ചൂടായതോടെ കുറഞ്ഞു വന്നു. നാട്ടുകാർ ജിയോളജി വകുപ്പിനെ വിവരമറിയിച്ചെങ്കിലും ആരും സ്ഥലത്തെത്തിയിട്ടില്ല.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.