എട്ടാം വയസ്സിൽ ബെൻസെന്ന സ്വപ്നം; 88ാം വയസ്സിൽ യാഥാർഥ്യമാക്കി കർഷകൻ; വിഡിയോ

tamilnadu-farmer
SHARE

കുട്ടിക്കാലത്ത് കണ്ട് സ്വപ്നങ്ങൾ യാഥാർഥ്യമാകുക എന്നത് അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണ്. അത്തരത്തിലൊരു അപൂർവ്വ സ്വപ്ന സാക്ഷാത്ക്കാരമാണ് ദേവരാജന് മെർസിഡസ് ബെൻസ് കാർ. എട്ടാം വയസ്സിൽ കണ്ട സ്വപ്നം കർഷകനായ ദേവരാജൻ തന്റെ 88ാം വയസ്സിലാണ് യാഥാർഥ്യമാക്കിയത്. 

തമിഴ്നാട് സ്വദേശിയായ ദേവരാജൻ 33 ലക്ഷം വിലവരുന്ന മെർസിഡസ് ബെൻസ് ബി ക്ലാസ് കാർ ആണ് സ്വന്തമാക്കിയത്. കാർ വാങ്ങിയ ശേഷമുള്ള ദേവരാജന്റെയും കുടുംബത്തിന്റെയും സന്തോഷവും ആഘോഷവുമെല്ലാം വിഡിയോ ആയി പകർത്തിയിരിക്കുകയാണ് ചെന്നൈയിലെ ട്രാൻസ് കാർ. 

എട്ട് വയസ്സുള്ളപ്പോഴാണ് ദേവരാജൻ ആദ്യമായി ബെൻസ് കാർ കാണുന്നത്. അന്ന് കാറിന്റെ പേരോ വിലയോ ഒന്നുമറിയില്ല. പക്ഷേ പണമുണ്ടാക്കി, അതുപോലൊന്ന്, സ്വന്തമാക്കണമെന്ന് അന്നേ ഉറപ്പിച്ചു. സ്വപ്നസാക്ഷാത്ക്കാരത്തിന് എല്ലാ പിന്തുണയുമായി ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് ദേവരാജൻ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE