‘എന്‍റെ ഹൃദയം മോഷ്ടിക്കപ്പെട്ടു’; വിചിത്ര പരാതിയുമായി യുവാവ്; അമ്പരന്ന് പൊലീസ്

love-couples1
SHARE

‘അവൾ എന്റെ ഹൃദയം കവർന്നു. അത് കണ്ടെത്തി തരണം..’ ഈ വിചിത്ര പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ. നാഗ്പൂരിലാണ് സംഭവം. യുവാവിന്റെ പരാതി കേട്ട് പൊലീസുകാർ വരെ അമ്പരന്നുപോയി. പ്രണയത്തിന്റെ പേരിൽ വഞ്ചിച്ച പരാതികൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരാൾ പൊലീസ് സ്റ്റേഷനിൽ ഹൃദയം മോഷ്ടിക്കപ്പെട്ടെന്ന പരാതിയുമായി എത്തുന്നത്. മോഷണം കുറ്റകരമായ സ്ഥിതിക്ക് എന്തു ചെയ്യണമെന്ന ആശയക്കുഴപ്പം പൊലീസിനും ഉണ്ടായി. 

ഉടൻ തന്നെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇന്ത്യൻ ഭരണഘടനയിൽ ഇത്തരമൊരു മോഷണത്തിന് കുറ്റം ചാർത്താൻ വകുപ്പില്ലെന്ന് ഉദ്യോഗസ്ഥർ അ‌റിയിച്ചു. ഈ വിവരം യുവാവിനെ പറഞ്ഞു മനസിലാക്കി തിരികെ അയച്ചു. സാധനങ്ങൾ കളവ് പോയ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു ഹൃദയ മോഷണപരാതി പൊലീസിന് ആദ്യമായിരുന്നു. 

അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നാഗ്പൂർ പൊലീസ് കമ്മിഷ്ണർ ഭൂഷൻ കുമാർ ഉപാധ്യ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. മോഷ്ടിക്കപ്പെട്ട ലേഖനങ്ങള്‍ പോലും കണ്ടെത്തി നൽകാം. പക്ഷെ ഹൃദയം കണ്ടെത്തി നൽകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.