മറന്നുവെച്ച പാസ്പോര്‍ട്ടും വീസയും ടിക്കറ്റും ‘ഓടിയെത്തിച്ച്’ കെഎസ്ആര്‍ടിസി: നന്‍മക്കഥ

kstrc-positive
SHARE

ചിലനേരത്ത് ആനവണ്ടിയെന്ന് വിളിക്കുന്ന കെ.എസ്.ആർ.ടി.സി ചില്ലറ ദുരിതങ്ങൾ തരാറുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച നന്മക്കഥകളും കുറവല്ല. ഭർത്താവ് വരുന്നത് വരെ രാത്രിയിൽ യുവതിയ്ക്ക് കാവൽ നിന്നതൊക്കെ കെ.എസ്.ആർ.ടി.സിയുടെ നന്മക്കഥയാണ്. പുതുവർഷത്തിലും നന്മയുള്ള മറ്റൊരു സംഭവമാണ് കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് വരുന്നത്. പാസ്പോർട്ടും ടിക്കറ്റും എടുക്കാൻ മറന്ന യാത്രക്കാരൻ എയർപോർട്ടിലെത്തി കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇത് കൈമാറിയ സംഭവം സമൂഹമാധ്യമത്തിൽ വൈറലാണ്. ഇതിനെക്കുറിച്ച് യാത്രക്കാരനായ അനീഷ് അഷ്റഫ് എന്നയാളുടെ പോസ്റ്റ് ഇങ്ങനെ; 

കെഎസ്ആര്‍ടിസിയിലെ ഹീറോസ്... സല്യൂട്ട് 

(6/01 /2019 രാത്രി 11 മണി ആയിക്കാണും)

ഇന്നലെ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാൻ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാർ നിറയെ ഉണ്ടായിരുന്നു ബസിൽ. ബസ് നെടുംമ്പാശേരി എയർപോർട്ടിൽ എത്തി ഗൾഫ് യാത്രയ്ക്കുള്ളവർ എയർപോർട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോൾ കണ്ടക്ടർ നിസാർ സാറിനോട് എന്റെ മൊബൈൽ ചാർജ് ചെയ്യണമെന്ന് പറഞ്ഞു പുള്ളി ചാർജ് ചെയ്യാൻ സ്ഥലം കാണിച്ചപ്പോൾ അവിടെ നിന്നും ഒരു കിറ്റ് കിട്ടി. യാത്രക്കാരിൽ ഒരാൾ കിറ്റ് തുറന്നു നോക്കി. കുടുംബം പുലർത്താൻ ഗൾഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്ദീൻ എന്നയാളുടെ പാസ്പോർട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത് .. ബസ് സൈടൊതുക്കി. മൊയ്തീന്റെ ഫോൺ നമ്പർ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കിൽ ഞാൻ എയർപോർട്ടിൽ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസിൽ ചർച്ചയായിരുന്നു. ബസിന്റ സാരഥി കൃഷ്ണദാസും കണ്ടക്ടർ നിസാർ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു. ബസ് ഒന്നുകൂടി എയർപോർട്ട് ലെക്ഷ്യം വെച്ചു നീങ്ങീ .എയർ പോർട്ടിലെത്തി ബസ് ഹോണടി തുടങ്ങി .ഞാനുൾപ്പെടെ രണ്ട് മൂന്ന് യാത്രക്കാർ പുറത്തിറങ്ങി അന്വാഷിച്ചു. കുറച്ചു സമയത്തിനുള്ളിൽ മൊയ്തീനെ കണ്ടു പാസ്പോർട്ടും രേഖകളും കൈമാറി. അയാൾക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും.,,

ഈ ബസിലെ ഡ്രൈവർ കൃഷ്ണദാസിനെയും കണ്ടക്ടർ നിസാർ നിലമ്പൂരിനെയും. മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങൾക്കൊരു... ബിഗ് സല്യൂട്ട്..

MORE IN SPOTLIGHT
SHOW MORE