ഒരുപാടുകാലം 4000 രൂപയ്ക്ക് ഹാര്‍ലി ഓടിച്ചു; ഇനി 14 ലക്ഷം മുടക്കി ഓടിക്കും: സ്വപ്നം സഫലം

jithin-harley-davidson
SHARE

ബൈക്കുകളുടെ രാജാവ് എന്നറിയപ്പെടുന്ന ഹാർലി ഡേവിഡ്സൺ സ്വന്തമാക്കി ചാലക്കുടിക്കാരൻ ജിതിൻ. ബൈക്ക് പ്രേമികളായ സാധാരണക്കാർക്കിടയിൽ ഹാർലി ഒരു സ്വപ്നമായി അവശേഷിക്കുമ്പോഴാണ് ജിതിൻ വിദേശ മോഡല്‍ സ്വന്തമാക്കിയത്. 

നാളുകളായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ് ജിതിൻ ഇപ്പോൾ യാഥാർഥ്യമാക്കിയിരിക്കുന്നത്. പഠനശേഷം ജോലി നേടിയപ്പോൾ ആദ്യമായി സ്വന്തമാക്കിയ വാഹനം യമഹയുടെ ഫേസർ ആയിരുന്നു. എന്നാൽ സ്വപ്നമായി 'ഹാർലി' ഉള്ളിലുണ്ടായിരുന്നു. ഇടയ്ക്കിടെ കൊച്ചിയിലെത്തി ദിവസം 4000 രൂപക്ക് ഹാർലി ബൈക്ക് ഓടിച്ച് ആഗ്രഹം തീർക്കുമായിരുന്നു ജിതിൻ. ഈ വാടകത്തുക കൂട്ടിവെച്ച് ഹാർലി സ്വന്തമാക്കാമല്ലോ എന്ന ചിന്തയായി പിന്നീട്.

14 ലക്ഷമാണ് ബൈക്കിന്റെ ഓൺ റോഡ് വില. സംഭവം വീട്ടിൽ അവതരിപ്പിച്ചപ്പോൾ ഇത്രയും തുക മുടക്കാനാണെങ്കിൽ ഒരു കാർ എടുത്തുകൂടേ എന്നായി വീട്ടുകാർ. ജിതിന്റെ 'ഹാർലി' സ്വപ്നത്തിന് പിന്തുണ നൽകി ഭാര്യ മഞ്ജു ഒപ്പമുണ്ടായിരുന്നു. അങ്ങനെ ലോൺ എടുത്താണ് ജിതിന്‍ തന്റെ സ്വപ്നബൈക്ക് സ്വന്തമാക്കിയത്. 'ഹാര്ഡലി ഡേവിഡ്സൺ–48' മോഡലാണ് ജിതിന്റേത്. 

കടപ്പാട്: ആനവണ്ടി ട്രാവൽ ബ്ലോഗ്

MORE IN SPOTLIGHT
SHOW MORE