തോറ്റാലെന്താ? എന്റെ സ്നേഹം ഇതാ; മകള്‍ക്കൊപ്പം ആടിപ്പാടി ശ്രീശാന്ത്: വിഡിയോ

sreesanth5
SHARE

ബിഗ് ബോസ് ഷോയിലൂടെ മുൻക്രിക്കറ്റ് താരം ശ്രീശാന്ത് ഒട്ടേറെ ആരാധകരെ സ്വന്തമാക്കി. എന്നാൽ, രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ശ്രീശാന്തിന്. ഷോ കഴിഞ്ഞിട്ടും ശ്രീയാണ് യഥാര്‍ത്ഥത്തില്‍ വിജയി ആകേണ്ടതെന്ന് അദ്ദേഹത്തിന്‍റെ ആരാധകര്‍ പറയുന്നു. ശ്രീശാന്തിന്റെ മറയില്ലാത്ത പെരുമാറ്റമാണ് ആരാധകരുടെ ഇഷ്ടം സ്വന്തമാക്കാൻ സഹായിച്ചത്.

ബിഗ് ബോസിലെ അവസാന രണ്ടു പേരിലൊരാളായിരുന്നു ശ്രീശാന്ത്. അടുത്ത സുഹൃത്തായ ദീപികയാണ് ഷോ വിജയിച്ചത്. പരാജയപ്പെട്ടതില്‍ തനിക്ക് വിഷമമില്ലെന്നും ദീപിക തനിക്ക് സഹോദരിയാണന്നുമായിരുന്നു പിന്നീട് ശ്രീശാന്ത് പ്രതികരിച്ചത്. 

ഇതിനിടെ ശ്രീയും മകളും ഒരുമിച്ചുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബിഗ് ബോസ് അവസാനിച്ചതിന് ശേഷം വീട്ടിലെത്തിയ ശ്രീ തന്റെ മകള്‍ക്കൊപ്പം കളിച്ചുല്ലസിക്കുന്നതിന്റെ വിഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. എന്റെ സ്‌നേഹം, എന്റെ ലോകം എന്ന വാചകത്തോടെയാണ് ശ്രീ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശ്രീയുടേയും മകൾ സാൻവികയുടേയും ക്യൂട്ട്് വിഡിയോ ആരോധകസ്നേഹം നേടിക്കഴിഞ്ഞു. മകളുടെ പാട്ടിനൊപ്പം ചുവടുകള്‍ വെക്കുന്ന ശ്രീയാണ് വിഡിയോയിലുള്ളത്.

MORE IN SPOTLIGHT
SHOW MORE