അശ്വതിയുടെ യാത്രകള്‍ ഇനി ജീപ്പ് കോംപസില്‍; കുടുംബത്തിന്‍റെ സമ്മാനം

aswathy-jeep-new
SHARE

ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളിയ്ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയും എഴുത്തുകാരിയുമായ അശ്വതിയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എത്തുകയാണ്. പുതുവത്സര സമ്മാനമായി അശ്വതിയുടെ ഭർത്താവ് സമ്മാനിച്ചത് പുതിയ ജീപ്പ് കോംപസാണ്. ഇതോടെ ശ്രീനിവാസനും ബിജുക്കുട്ടനും പ്രയാഗ മാർട്ടിനും ഹരീഷ് കണാരനും ഉണ്ണിമുകുന്ദനും ആന്റണി പെരുമ്പാവൂരുമെല്ലാം അംഗമായ സെലിബ്രിറ്റി ജീപ്പ് കോംപസ് ഓണേഴ്സ് ക്ലബിലെ അംഗമായിരിക്കുന്നു അശ്വതിയും.

പുതിയ വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. കറുപ്പ് നിറത്തിലുള്ള ജീപ്പ് കോംപസ് ലിമിറ്റഡ് വകഭേദമാണ് ഇനി അശ്വതിയുടെ യാത്രകൾക്ക് കൂട്ടാകുക. കൊച്ചിയിലെ പിനാക്കിൾ ജീപ്പിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. സ്പോർട്സ്, ലോഞ്ചിട്ട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലെസ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന കോംപസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 15.47 ലക്ഷത്തിലാണ്.

MORE IN SPOTLIGHT
SHOW MORE