മരണം കാത്ത് കുഞ്ഞ്; ഒടുവിൽ ഒരുനോക്ക് കാണാൻ അമ്മക്ക് അനുമതി

shyma-son-yemen
SHARE

മസ്തിഷകത്തെ ബാധിച്ച ഗുരുതരരോഗത്തെത്തുടർന്ന് മരണം കാത്തുകിടക്കുന്ന മകനെക്കാണാൻ യെമൻ സ്വദേശിക്ക് അമേരിക്ക അനുമതി നൽകി. അമേരിക്കൻ പൗരനായ അലി ഹസനാണ് ഷൈമയുടെ ഭർത്താവ്. ട്രംപിന്റെ വിദേശപൗരന്മാർക്കുള്ള വിലക്കിനെത്തുടർന്നാണ് സ്വന്തം കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലുമാകാതെ കഴിഞ്ഞിരുന്നത്. 

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനെത്തുടർന്ന് ഭർത്താവും മകനുമായി പിരിഞ്ഞ് ഈജിപ്തിലായിരുന്നു ഷൈമയുടെ താമസം. മകന് രോഗം മൂർച്ഛിച്ചതോടെ അവനെ ഒരുനോക്ക് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ യാത്രാവിലക്ക് നിയമം തടസ്സമായി. 

സോഷ്യൽ മീഡിയയിലുൾപ്പെടെ നിരവധി പേർ ഷൈമയുടെ ആവശ്യമുയർത്തി രംഗത്തുവന്നു. ഇമെയിലുകളായും ഫോൺ വിളികളായും വന്ന അഭ്യർഥനകൾ ഒടുവിൽ ഫലം കാണുകയായിരുന്നു. കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‌‍ലാമിക് റിലേഷൻസ് ഷൈമക്ക് അനുമതി നൽകി. 

ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്നാണ് അനുമതിയെ അലി ഹസ്സൻ വിശേഷിപ്പിച്ചത്. അനുമതി നൽകിയ അമേരിക്കൻ ഭരണകൂടത്തോട് നന്ദിയുണ്ടെന്നും ഹസ്സൻ വ്യക്തമാക്കി. 

ഇറാൻ, ലിബിയ, സിറിയ, യെമൻ, സൊമാലിയ എന്നീ മുസ്‌ലിം രാജ്യങ്ങൾക്ക് പുറമെ ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. 

MORE IN SPOTLIGHT
SHOW MORE