വിവാഹ ഫാഷന‍് രംഗത്തെ പുത്തൻ ട്രെൻഡുകൾ; ബ്രൈഡ‍ല്‍ ഡ്രീംസ് ഫാഷന്‍ ഷോ

fashion-show
SHARE

രാജ്യത്തെ പ്രമുഖ ഫാഷന്‍ മോഡലുകള്‍ അണിനിരന്ന ബ്രൈഡ‍ല്‍ ഡ്രീംസ് ഫാഷന്‍ ഷോ തൃശൂരില്‍ അരങ്ങേറി. ജോളി സില്‍ക്സായിരുന്നു സംഘാടകര്‍. ചലച്ചിത്ര താരങ്ങളായ നിക്കി ഗല്‍റാണി, ദീപ്തി സതി തുടങ്ങി നിരവധി പേര്‍ ഫാഷന്‍ ഷോയില്‍ അണിനിരന്നു. 

വിവാഹ ഫാഷന‍് രംഗത്തെ ഏറ്റവും പുതിയ വസ്ത്രങ്ങളാണ് ഫാഷന്‍ ഷോയില്‍ അവതരിപ്പിച്ചത്. വിവാഹ വസ്ത്രങ്ങളായിരുന്നു പ്രധാന ആകര്‍ഷണം. രാജ്യത്തെ പ്രമുഖ ഡിസൈനര്‍മാര്‍ വിഭാവനം ചെയ്ത വസ്ത്രങ്ങള്‍ അരങ്ങില്‍ എത്തി. സാരികള്‍, ലാച്ചകള്‍ തുടങ്ങി വിപുലമായ വസ്ത്രനിര അവതരിപ്പിച്ചു.

ചലച്ചിത്രതാരങ്ങളായ നിക്കി ഗല്‍റാണിയും ദീപ്തി സതിയും അഹാന കൃഷ്ണയും ഫാഷന്‍ ഷോയില്‍ പങ്കെടുത്തിരുന്നു. ജോളി സില്‍ക്സിന്റെ പുതിയ കാഞ്ചിപുരം സില്‍ക് വസ്ത്രങ്ങള്‍ ഷോയില്‍ പുറത്തിറക്കി. ജോയ് ആലൂക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ എല്‍സ ജോസ്, ജോളി സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ ജോളി ജോയ് ആലൂക്കാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പുതിയ വസ്ത്രങ്ങള്‍ പുറത്തിറക്കിയത്.

MORE IN SPOTLIGHT
SHOW MORE