പൊലീസ് സ്റ്റേഷനില്‍ പാമ്പ്; കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് യുവാവ്; അമ്പരപ്പ്, വിഡിയോ

snake-viral-video-man
SHARE

‘എവിടെനിന്നോ ഇഴഞ്ഞെത്തി, തുറന്നുകിടന്ന വാതിലിലൂടെ പതിയ അകത്തേക്ക് കടക്കുകയാണ്. കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന മനുഷ്യൻ കയറി വരുന്ന ഇൗ ‘അതിഥി’യെ ശ്രദ്ധിച്ചതുമില്ല. തന്റെ തൊട്ടടുത്ത് എത്തിയപ്പോഴാണ് അദ്ദേഹം കാൽച്ചുവട്ടിൽ കടിക്കാൻ നിൽക്കുന്ന പാമ്പിനെ കാണുന്നത്. ശ്വാസം നിലച്ചുപോകുന്ന നിമിഷം.’ സമൂഹമാധ്യമങ്ങളിൽ വൈറലായ ഇൗ വിഡിയോയ്ക്ക് ഇങ്ങനെ ആമുഖം പറയാം. ഇത് സംഭവിച്ചത് വടക്കൻ തായ്​ലാൻഡിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് എന്നതാണ് അതിലേറെ കൗതുകം. 

ആറടിയോളം നീളുമുള്ള പാമ്പാണ് ഭിന്നശേഷിക്കാരനായ യുവാവിന് സമീപത്തേക്ക് ഇഴഞ്ഞെത്തിയത്. ഇയാൾ ഒാഫിസിലേക്ക് നോക്കിയിരുന്നതിനാൽ പാമ്പ് വരുന്നത് കണ്ടിരുന്നില്ല. കാലിന് സമീപം എത്തിയപ്പോഴാണ് ഇദ്ദേഹം ശ്രദ്ധിക്കുന്നത്. ഭയന്നുപോയെങ്കിലും തന്റെ ശേഷിക്കുറവുള്ള കാല് ഉപയോഗിച്ച് പാമ്പിനെ ചവിട്ടിപ്പിടിക്കുകയായിരുന്നു. പാമ്പ് ആദ്യം കുതറി കാലിൽ ചുറ്റിപ്പിടിച്ചെങ്കിലും തലയിൽ തന്നെ ചവിട്ടിപ്പിടിച്ചിരുന്നതിനാൽ പാമ്പിന് ഇയാളെ കടിക്കാൻ പറ്റിയില്ല. ഒടുവിൽ ധൈര്യം വീണ്ടെടുത്ത് പാമ്പിനെ കയ്യിലെടുത്ത് അകത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. 

പൊലീസുകാരൻ എത്തിയപ്പോൾ കയ്യിൽ പാമ്പുമായി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. ഇങ്ങോട്ടു കൊണ്ടുവരാതെ പുറത്തേയ്ക്ക് പോകാൻ ഭയന്നുപോയ പൊലീസുകാരൻ ഇയാളോട് ആവശ്യപ്പെട്ടു. എനിക്ക് ഇതിനെ ഇവിടുന്നd കിട്ടിയതാണെന്ന് ഇയാൾ പറഞ്ഞെങ്കിലും  പൊലീസുകാരൻ വേഗം പാമ്പിനെ പുറത്തുകൊണ്ടുവിടാനാണ് ആവശ്യപ്പെട്ടത്. ഒടുവിൽ ചിരിയോടെ ഇൗ യുവാവ് പാമ്പിനെ പുറത്തേക്ക് കൊണ്ടുപോയി സ്വതന്ത്ര്യനാക്കി. പൊലീസ് സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെ താരമായിരിക്കുകയാണ് ഇൗ യുവാവ്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE