അത്യാഢംബര കല്ല്യാണം ഇന്ന്; അദ്ഭുത ആഢംബരമായി അംബാനി വീട്; വിഡിയോ

ambani-home
SHARE

രാജ്യം കാത്തിരുന്ന ആ കല്ല്യാണം ഇന്നാണ്. ഇഷ അംബാനിയുടെ വിവാഹചടങ്ങുകൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതി ആന്റിലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഉദയ്പുരിൽ അത്യാഢംബരത്തോടെ വിവാഹപൂർവ ആഘോഷങ്ങൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണു ലോകത്തിലെ ഏറ്റവും വലിയ സ്വകാര വസതിയെന്ന വിശേഷണമുള്ള ആന്റിലയിൽ ഇന്ന് വിവാഹം നടക്കുന്നത്.

വലിയ മണികളും പലതരം പൂക്കളും കൊണ്ടു വീട് മാത്രമല്ല ഇവിടേക്കുള്ള വഴികളും അലങ്കരിച്ചിട്ടുണ്ട്. വസതിയിലേക്കു പ്രവേശിക്കാനായി ആഢംബര കവാടം  ഒരുക്കിയിട്ടുണ്ട്. കവാടം കടന്നു ചെല്ലുന്നത് പല വർണങ്ങളിലുള്ള ലൈറ്റുകളും പൂക്കളും കൊണ്ട് അലങ്കരിച്ച വീടിന്റെ മുൻവശത്തേക്ക്. ദേശീയമാധ്യമമായ ഡിഎൻഎയുടെ റിപ്പോർട്ടനുസരിച്ച് 600 അതിഥികളാണു ചടങ്ങിൽ എത്തുക. അംബാനി–പിരാമൽ കുടുംബാംഗങ്ങളും പ്രമുഖ ബോളിവുഡ് താരങ്ങളും ഉന്നത രാഷ്ട്രീയ നേതാക്കൾക്കുമാണു ക്ഷണം. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വസതിക്കു സമീപമുള്ള റോഡുകളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതുകൂടാതെ സ്വകാര്യ സുരക്ഷാ സംവിധാനങ്ങളും ശക്തമാണ്. സുരക്ഷയുടെ ഭാഗമായി രഹസ്യ സ്വഭാവം പിന്തുടരുന്നതിനാൽ ആന്റിലയുടെ അകത്തു നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. 

സ്റ്റേജ് ഷോകളേക്കാൾ ഗംഭീരമായാണു ഉദയ്പുരിലെ ആഘോഷങ്ങൾ നടന്നത്. 5100 പേർക്കു നടത്തിയ പ്രത്യേക അന്ന സേവയോടു കൂടി ആരംഭിച്ച ചടങ്ങുകൾ താരസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൻ മുഖ്യാഥിതിയായ ചടങ്ങിൽ പ്രശസ്ത ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും പ്രമുഖ വ്യവസായികളും പങ്കെടുത്തു. ആഘോഷരാവിലെ സംഗീതനിശ അവതരിപ്പിച്ചതു ലോകപ്രശസ്ത പോപ് ഗായിക ബിയോൺസ ആയിരുന്നു. ഉദയ്പുരിലെ ഒബ്റോയ് ഉദയ്‍വിലാസിലും ലേക് പാലസിലുമായിരുന്നു പരിപാടികൾ അരങ്ങേറിയത്. അതിഥികൾക്ക് ഇവിടെയെത്താൻ 100 ചാർട്ടേഡ് ഫ്ലൈറ്റുകളാണു ഒരുക്കിയത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.