ആഞ്ഞുകൊത്തി മൂർഖൻ; കടിച്ചുവലിച്ച് ജാക്കി; ഒടുക്കം മരണത്തിന്റെ വിളി

cobra7-12
File Photo
SHARE

പോരാട്ടത്തിനൊടുവിൽ ജാക്കിയും മൂർഖനും ജീവൻ വെടിഞ്ഞു. കുമരകം വാഴപത്ര ഭാഗത്തു വട്ടപ്പറമ്പ് ലിജുവിന്റെ 4 വയസ്സുള്ള ജാക്കി എന്ന നായയും മൂർഖൻ പാമ്പുമാണു പോരാട്ടത്തിന്റെ അന്ത്യത്തിൽ ജീവൻ പൊലിഞ്ഞത്. ഇന്നലെ വൈകിട്ട് 4നാണ് സംഭവം. വീടിന്റെ പിന്നിലുള്ള കൂടിനു വെളിയിൽ തുടലിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു ജാക്കിയെ. ഈ സമയത്താണു മൂർഖന്റെ വരവ്. 

പാമ്പിനെ കണ്ട പാടെ ജാക്കി ചാടി വീണു. മൂർഖനും വിട്ടു കൊടുക്കാൻ ഭാവമില്ലായിരുന്നു. ഇരുവരും മൽപിടിത്തമായി. ഇടയ്ക്കു മൂർഖൻ പത്തി വിടർത്തി ജാക്കിയ കൊത്തുന്നുണ്ടായിരുന്നു. ജാക്കിയും മൂർഖനെ കടിച്ചു വലിച്ചു കൊണ്ടിരുന്നു. സമയം പിന്നിടും തോറും ജാക്കിയുടെയും മൂർഖന്റെയും പോരാട്ട വീര്യം കുറഞ്ഞു. ഒടുവിൽ മുർഖന്റെ കടിയേറ്റ ജാക്കിയുടെ ശ്വാസം നിലച്ചു. പിന്നാലെ മൂർഖന്റെ കഥയും കഴിഞ്ഞു

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.